കോഴഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കണിയാന് ചാലില്‍ മാലിന്യം നിക്ഷേപിച്ചയാളില് നിന്നും പിഴ ഈടാക്കി. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിട പരിസരത്ത് മാലിന്യം നിക്ഷേപിച്ച വ്യാപാരിയില്‍ നിന്നുമാണ് ഗ്രാമ പഞ്ചായത്ത് പിഴ ഈടാക്കിയത്. തുടര്‍ന്നും ഗ്രാമ പഞ്ചായത്തിലെ പൊതു ഇടങ്ങളിലും, വഴികളിലും മാലിന്യ നിക്ഷേപം നടത്തുകയോ, വീടുകളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാതെ കത്തിക്കുന്നതോ, പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതോ ആയി ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Advertisements