നഗരത്തിലെ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണം :ജോസി സെബാസ്റ്റ്യാൻ

ചങ്ങനാശ്ശേരി: നഗരസഭ പ്രദേശത്തെ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ജലവിതരണ വകുപ്പ് തയ്യാറാകണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ. നഗരത്തിലെ ജനങ്ങൾക്കു വെള്ളം എത്തിയ്ക്കാനുള്ള പദ്ധതി നഗരസഭാ അധികൃതർ പോലും അറിയാതെ തുരങ്കം വയ്ക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത് മുൻ സർക്കാരിൻ്റെ കാലത്ത് വാഴപ്പള്ളി അടക്കമുള്ള പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്നതിന് പാറേൽ പള്ളിക്കു സമീപം വരെ എത്തി നിൽക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പാതി വഴിക്ക് ഉപേക്ഷിക്കുവാനുള്ള നീക്കം വാട്ടർ അതോറിറ്റി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു പദ്ധതിയെപ്പറ്റി വിശദമായി ചർച്ച ചെയ്യുന്നതിന് നഗരസഭാ പഞ്ചായത്ത് ഭരണ സമിതികളെ പങ്കെടുപ്പിച്ച് അപാകതകൾ പരിഹരിക്കുന്നതിനു വേണ്ട നടപടികൾ സർക്കാരും വാട്ടർ അതോറിറ്റിയും ഉടൻ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Advertisements

യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ ശുദ്ധജല വിതരണത്തിലെ അപാകതകൾ പരിഹരിച്ച് ശുദ്ധജലം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫിസ് പടിക്കൽ കലം ഉടച്ച് പ്രതിഷേധം ഉത്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം
റെയിൽവേ ജംഗ്ഷനിൽ നിന്നും പ്രകടനമായിട്ടാണ് പ്രവർത്തകർ ചെറുകരക്കുന്നിലെ ഓഫിസിലേക്ക് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം പ്രസിഡൻ്റ് എം.എ.സജാദ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി എച്ച് നാസർ, ഡിസിസി മെമ്പർ പി എച്ച് ഷാജഹാൻ, നഗരസഭ കൗൺസിലർമാരായ ജോമി ജോസഫ്, ശ്യാം സാംസൺ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സിയാദ് അബ്ദുറഹ്മാൻ, രജ്ഞിത്ത് അറയ്ക്കൽ, അജു തെക്കേക്കര,അംബിക വിജയൻ, വി കതിരേഷൻ, മെൽബിൻ മാത്യു ഐക്കരത്ത്, മർഡോണ പുരയ്ക്കൽ, സനീഷ് കെ സണ്ണി, രേഷ് കുമാർ വാഴപ്പള്ളി, വിനിഷ് മഞ്ചാടിക്കര,ജോൺസൺ, ജേക്കബ് കരിയാടി പറമ്പിൽ, മിലൻ, തോമസ് പാറയ്ക്കൽ, ലിനു ലിജു, കെവിൻ എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.