ഇടുക്കി : ജലനിരപ്പ് പരമാവധി ശേഷിയായ 141 അടി ആയതിനെത്തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 22000 ലിറ്റർ ജലമാണ് ഡാമിൽനിന്ന് ഒഴുക്കിവിടുന്നത്. 10 മണിയോടെ ഇടുക്കി ഡാമും തുറക്കും.ഇടുക്കി ഡാമിന്റെ ഒരു ഷട്ടറാകും തുറക്കുക. ഇന്നലെ രാത്രി കല്ലാര്‍ അണക്കെട്ടും തുറന്നിരുന്നു.
നിലവില്‍ മഴ മാറിനില്ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്. ചെറുതോണിയിലും പെരിയാർ തീരത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.