ദില്ലിയില്‍ ജലക്ഷാമം രൂക്ഷം; ജലടാങ്കറുകള്‍ക്കായി മണിക്കൂറുകള്‍ കാത്തിരുന്ന് ജനക്കൂട്ടം; കൂടുതല്‍ ജലം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സർക്കാർ

ദില്ലി : ഉഷ്ണതരംഗം കനത്തതോടെ ദില്ലിയില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ജലടാങ്കറുകള്‍ക്കായി മണിക്കൂറുകള്‍ കാത്തിരിക്കുയാണ് മനുഷ്യർ. അതിനിടെ, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ജലം ആവശ്യപ്പെട്ട് ദില്ലി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ദില്ലിയിലെ സഞ്ജയ് കോളനിയില്‍ ആകെ എത്തുന്നത് ഒരു വെള്ളടാങ്കറാണ്. ആയിരത്തിലധികം പേർ താമസിക്കുന്ന ഈ കോളനിയില്‍ വെള്ളം ശേഖരിക്കാനായി നീണ്ട നിരയാണ്. വെള്ളത്തിനായി മണിക്കൂറുകളാണ് ഇവിടെയുള്ളവർ കാത്തിരിക്കുന്നത്. ചൂടുകനക്കുമ്പോള്‍ വെള്ളം കിട്ടാക്കനിയാകുന്നുവെന്ന് ഇവിടുത്തെ മനുഷ്യർ പറയുന്നു. ജലക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടികള്‍ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്.

Advertisements

യുപി ഹിമാചല്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് ഒരു മാസത്തേക്ക് കൂടുതല്‍ വെള്ളം വേണമെന്നാണ് ആവശ്യം. അതേസമയം, ദില്ലിയില്‍ ജല നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ് സർക്കാർ. കുടിവെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജല ദുരുപയോഗം തടയുന്നതിനായി 200 സംഘങ്ങളേയും നിയോഗിച്ചു. അതേസമയം വിഷയം രാഷ്ട്രീയപോരിന് വഴിവെച്ചിരിക്കുയാണ്. എഎപി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച്‌ ബിജെപി പ്രതിഷേധം നടത്തി.

Hot Topics

Related Articles