പീരുമേട് : യു.ഡി.എഫ് ന്റെ നേതൃത്വത്തിൽ പീരുമേട് വാട്ടർ അതോറിറ്റി സബ് .ഡി വിഷൻ ഓഫീസ് ഉപരോധിച്ചു .
കഴിഞ്ഞ പത്ത് ദിവസത്തോളമായി വണ്ടി പെരിയാർ ടൗണിൽ കുടിവെള്ളംമുടങ്ങിയിരിക്കുകയാണ്.
വണ്ടി പെരിയാർ ടൗൺ ഉൾപെടുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ പത്ത് ദിവസത്തോളമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ് കുടിവെള്ള വിതരണം ചെയ്യുന്ന പബ് ഹൗസിലെ മോട്ടോർ കേടായതാണ് കാരണം. കുടിവെള്ള വിതരണം മുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് പുനസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് യുഡി എഫ് വണ്ടി പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെ പീരുമേട് സബ് ഡി വിഷൻ ഓഫീസ് ഉപരോധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പീരുമേട് വാട്ടർ അതോറിറ്റി ഡി വിഷന്റെ കീഴിലാണ് വണ്ടി പെരിയാറ്റിലെ കുടിവെള്ള വിതരണം നടക്കുന്നത് . ആശ്രദ്ധമായ രീതിയിൽ പബ് ഹൗസിന്റെ പ്രവർത്തനം നടത്തുന്നതാണ് മോട്ടോർ തകരാറിലാക്കാൻ കാരണമെന്നും ചൂണ്ടികാട്ടുന്നുണ്ട് . കുടിവെള്ള വിതരണം മേഖലയിൽ തടസപ്പെട്ടതോടെ ആളുകൾ മഴവെള്ളം ശേഖരിച്ചും ശുദ്ധജലത്തിനായി വാഹനങ്ങളിൽ വില നൽകിയും എത്തിച്ചാണ് മുൻപോട്ട് പോകുന്നത് അടിയന്തിരമായി കുടിവെള്ള വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ വാട്ടർ അതോറിറ്റി സ്വീകരിച്ചില്ല എങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് തീരുമാനം
ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് യുഡിഎഫ് ചെയർമാൻ അബ്ദുൽ സമദ് യുഡിഎഫ് കൺവീനർ പി നളിനാക്ഷൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമാരായ ഉദയകുമാർ പി ടി വർഗീസ് വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.