വയനാട് ഉപ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ല മുഴുവൻ പെരുമാറ്റചട്ടമെന്തിന്? പുനഃപരിശോധിക്കണമെന്ന് ഹാരിസ് ബീരാൻ

ഡല്‍ഹി: വയനാട് പാർലമെന്റ് മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലാകമാനം മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് ചോദ്യം ചെയ്ത് അഡ്വ. ഹാരിസ് ബീരാൻ എം പി രംഗത്ത്. മലപ്പുറം ജില്ല മുഴുവൻ പെരുമാറ്റചട്ടമേർപ്പെടുത്തിയത് ജില്ലയിലെ വികസന പ്രവർത്തനങ്ങളെയും മറ്റും അകാരണമായി ബാധിക്കുമെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഹാരിസ് ബീരാൻ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Advertisements

16 നിയമസഭാ മണ്ഡലങ്ങളായി മലപ്പുറം ജില്ലയിലുള്ളത്, ഏകദേശം 45 ലക്ഷം ജനസംഖ്യയാണ്. ജില്ലയില്‍ ഉള്‍പ്പെടുന്ന ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ മാത്രമാണ് വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായുള്ളത്. മാതൃകാ പെരുമാറ്റച്ചട്ടം മലപ്പുറം ജില്ലയിലാകെ ബാധകമാക്കിയതുമൂലം ബാക്കി വരുന്ന 13 നിയമസഭാ മണ്ഡലങ്ങളിലും പുതിയ പദ്ധതികള്‍ ആരംഭിക്കാനോ കരാറില്‍ ഏർപ്പെടാനോ ദൈനംദിന പ്രവർത്തനങ്ങള്‍ നടത്താനോ കഴിയാത്ത അവസ്ഥയിലാണ്. ഈ തീരുമാനം മൂലം തദ്ദേശസ്ഥാപനങ്ങള്‍ പ്രയാസപ്പെടുകയാണെന്നും അതിനാല്‍ ജില്ലയിലെ സാധാരണ ജനങ്ങളെയും അവരുടെ ആവശ്യങ്ങളും പരിഗണിച്ച്‌ വയനാട് പാർലമെന്റ് മണ്ഡലത്തിനു പുറത്തുള്ള ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെയും മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം പി ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.