കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ദുരിതബാധിതർക്ക് ഇതുവരേയും കിട്ടിയില്ല. സംഭവത്തില്‍ പരാതിയുമായി വയനാട്ടിലെ ദുരിത ബാധിതർ രംഗത്തെത്തി. സർക്കാർ പ്രഖ്യാപിച്ച സഹായം വേഗത്തില്‍ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.
അതേസമയം, രേഖകള്‍ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ക്യാംപില്‍ കഴിയുന്നവർക്ക് 300 രൂപ വീതം നല്‍കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ദുരിതാശ്വാസക്യാമ്ബുകളില്‍ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ഇന്നും തുടരും. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുഞ്ചിരിമട്ടം മുതല്‍ ചാലിയാർ വരെയുള്ള പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള പരിശോധന തുടരുകയാണ്. ചാലിയാറില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. ഇരുട്ടുകുത്തി മുതല്‍ പരപ്പൻപാറ വരെ വനത്തിനുള്ളില്‍ 15 പേർ അടങ്ങുന്ന ഗ്രൂപ്പ് ആയാണ് തെരച്ചില്‍.
അതിനിടെ, ആളുകളും ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദർശനം നടത്തിയവരും പങ്കുവെച്ച ആശങ്കകള്‍ ഇന്ന് സന്ദർശനം നടത്തുന്ന വിദഗ്ധസംഘത്തെ അറിയിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു. ഇപ്പോള്‍ വയനാട്ടില്‍ പെയ്യുന്ന മ ഓഗസ്റ്റ് 12 മുതല്‍ ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതാണ്. അതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൂരല്‍മല ദുരന്തമായി ഇപ്പോഴത്തെ മഴക്ക് പ്രത്യേകിച്ച് ബന്ധമില്ലെന്നും റവന്യൂമന്ത്രി വയനാട്ടില്‍ പറഞ്ഞു.