ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല; വയനാട് ദുരന്തബാധിതർക്കുള്ള ധനസഹായം മുടങ്ങിയിട്ട് നാലുമാസം

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം കഴിഞ്ഞ നാലുമാസമായി മുടങ്ങിയിരിക്കുകയാണ്. സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ധനസഹായം വിതരണം ചെയ്തില്ല. വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.

Advertisements

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്ക് ജീവനോപാധി നഷ്ടമായതിനാല്‍ ദിവസം 300 രൂപ സഹായമാണ് നല്‍കിയിരുന്നത്. ആദ്യം മൂന്നുമാസം നല്‍കിയ സഹായം തുടർന്നും നല്‍കണമെന്ന ആവശ്യം ശക്തമായതോടെ 9 മാസത്തേക്ക് നീട്ടാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ ധനസഹായം മുടങ്ങിയ വിവരം സഭയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഇത്തരമൊരു ദുരന്തം ഉണ്ടായാല്‍ മൂന്നുമാസത്തേക്ക് പണം നല്‍കാനുള്ള അധികാരം നിയമപ്രകാരം കെഎസ്‌ഡി‌എംഎയ്ക്ക് ഉണ്ടെന്നും അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നുമായിരുന്നു കെ രാജന്റെ മറുപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

9 മാസം ധനസഹായം ഉണ്ടാകുമെന്ന് കരുതി കാത്തിരുന്ന ദുരന്തബാധിതർ അതീവ പ്രയാസത്തില്‍ ആയിരിക്കുകയാണ്. കഴിഞ്ഞ നാലുമാസമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ദുരന്തബാധിതർ പറയുന്നു. 9 മാസത്തേക്ക് സഹായം നീട്ടിയപ്പോള്‍ എങ്ങനെ വിതരണം ചെയ്യണം എന്നത് സംബന്ധിച്ച്‌ ജില്ലാ ഭരണകൂടം സർക്കാരിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിനും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.

Hot Topics

Related Articles