കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. പ്രദേശത്ത് വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് വൈദ്യുതി നിലച്ചത് പരിശോധിക്കാനെത്തിയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇതിനുശേഷം കെഎസ്ഇബി ജീവനക്കാരെത്തി തോട്ടത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ആനയെ സംസ്കരിക്കും. സമീപത്തെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്. കഴിഞ്ഞ മാസവും വയനാട്ടില്‍ വൈദ്യുതാഘാതമേറ്റ കാട്ടാന ചരിഞ്ഞിരുന്നു. തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞത്.