പുല്‍പ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; ഷോക്കേറ്റത് വയലിലൂടെ നടന്നുവരുമ്പോള്‍

വയനാട് : പുല്‍പ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്ബം 73 കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് വയല്‍ വഴി നടന്നുവരവെ ഷോക്കേല്‍ക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് സുധൻ. കൂടാതെ ഇന്ന് പത്തനംതിട്ട തിരുവല്ലയിലും പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു മരണം സംഭവിച്ചു. തിരുവല്ല മേപ്രാലില്‍ പുല്ല് അരിയാൻ പോയ 48 കാരനാണ് ഷോക്കേറ്റ് മരിച്ചത്. മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.

Advertisements

Hot Topics

Related Articles