വയനാട്ടിലെ അക്രമണം എസ്എഫ്ഐ നേതൃത്വത്തെ എകെജി സെന്ററിലേയ്ക്ക് വിളിച്ച് സിപിഎം ; സംസ്ഥാന കമ്മിറ്റിയിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ. നേതൃത്വത്തെ  എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സിപിഎം നേതൃത്വം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. വയനാട്ടിലെ സംഭവത്തില്‍ എസ്എഫ്ഐയില്‍ നിന്ന് വിശദീകരണം തേടാന്‍ സിപിഎം കഴിഞ്ഞദിവസം തന്നെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും ശനിയാഴ്ച രാവിലെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയത്.

Advertisements

അതേസമയം, വയനാട്ടിലെ അക്രമസംഭവത്തില്‍ തെറ്റുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്ഐ ഇടപെടും. എന്നാല്‍ അക്കാര്യത്തില്‍ എം പിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയതില്‍ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃത്യമായ നിര്‍ദേശമോ അനുവാദമോ ഇല്ലാതെ നടത്തിയ മാര്‍ച്ചായിരുന്നു. അതിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളും ഉണ്ടായി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അതിനെ ഇന്നലെ തന്നെ എസ്എഫ്ഐ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് പരിശോധിച്ച്‌ തെറ്റുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും വി പി സാനു കൂട്ടിച്ചേര്‍ത്തു. ആക്രമത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അക്രമത്തെ പിന്തുണയ്ക്കുന്നില്ല എന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പ്രതികരിച്ചു.

Hot Topics

Related Articles