വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാൻ ആലോചന

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാൻ ആലോചന. കിഫ്ബിയുടെ കണ്‍സള്‍ട്ടൻസിയായ കിഫ്കോണിന്‍റെ മേല്‍നോട്ടത്തിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഇതടക്കം സുപ്രധാന തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.

Advertisements

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ടിടത്തായി രണ്ട് ടൗണ്‍ഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകള്‍ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാൻ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാല്‍ പിന്നെ സമയബന്ധിതമായി തീര്‍ക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. നിര്‍മ്മാണ മേല്‍നോട്ടവും നിര്‍മ്മാണ ചുമതലയും പ്രത്യേകം ഏല്‍പ്പിക്കും. കിഫ്ബിയുടെ കണ്‍സള്‍ട്ടൻസിയായ കിഫ്കോണിനെ മേല്‍നോട്ടം ഏല്‍പ്പിച്ച്‌ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാനാണ് ഇപ്പോഴത്തെ ആലോചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രത്യേക മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ച രൂപരേഖ വിശദമായി പഠിച്ച ശേഷമാകും അടുത്ത മന്ത്രിസഭായോഗത്തില്‍ തുടര്‍ തീരുമാനങ്ങളെടുക്കുക, ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് കണ്ടെത്തിയ നെടുമ്ബാല എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലെ ഭൂമി തര്‍ക്കത്തില്‍ 27ന് ഹൈക്കോടതി വിധി പറയും. അത് കൂടി അറിഞ്ഞ ശേഷം അതിവേഗം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. വീട് വക്കാൻ സഹായം വാദ്ഗാനം ചെയ്ത സംഘടനകളും വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നിഷ്കര്‍ഷിക്കും വിധം ഉറപ്പുള്ള വീടുകള്‍ സമയബന്ധിതമായി പണിത് നല്‍കുന്നവര്‍ക്ക് സ്ഥലം കിട്ടുന്ന മുറയ്ക്ക് കൈമാറാനും അല്ലാത്തവരില്‍ നിന്ന് പണം വാങ്ങി വീട് സര്‍ക്കാര്‍ തന്ന പണിയാനുമാണ് ആലോചിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.