കല്‍പ്പറ്റ: വയനാട്ടില്‍ മീൻ വിലകുറച്ച് വിറ്റതിന് മീൻ കച്ചവടക്കാരന് നേരെ ആള്‍ക്കൂട്ട മർദ്ദനം. വയനാട് മുട്ടില്‍ ജംഗ്ഷനിലാണ് ഒരാളെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. പെട്ടി ഓട്ടോറിക്ഷയില്‍ മത്സ്യ വില്പന നടത്തിയിരുന്ന ആളെയാണ് ഒരു സംഘം മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Advertisements