കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് അംഗങ്ങളുടെ മക്കൾക്ക് ധനസഹായം

കോട്ടയം: 2023-2024 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം. എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 പോയിന്റോ കൂടുതലോ നേടിയ വിദ്യാർത്ഥികളുടെയും പ്ലസ് ടു/വി.എച്ച്.എസ്.ഇ. അവസാന വർഷ പരീക്ഷയിൽ 85% മാർക്കിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് മാർക്ക് മാനദണ്ഡത്തിൽ 5% ഇളവുണ്ടാകും. വിദ്യാർത്ഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ ജയിച്ചവരും ആകണം. പരീക്ഷ തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിക്കണം. പരീക്ഷ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക പാടില്ല. അപേക്ഷ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുനഃസ്ഥാപിച്ച അംഗങ്ങൾക്ക് അവരുടെ കുടിശ്ശിക കാലയളവിൽ നടന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷ www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ജൂലൈ 31 വൈകിട്ട് അഞ്ചുമണി വരെ ജില്ലാ ഓഫിസിൽ സ്വീകരിക്കും. അപ്പീൽ അപേക്ഷ 2024 ഓഗസ്റ്റ് 12വരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0481 2585604.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.