ന്യൂഡൽഹി : വിന്‍ഡീസിനിതെരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. കൊല്‍ക്കത്തയില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഏകദിന പരമ്പരയിലെ ജയത്തിന് ശേഷം ടി-20 പരമ്പര നേട്ടമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ലക്ഷ്യമിടുന്നത്.ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി-20 പരമ്പരയും നഷ്ടമാകുന്നത് ഒഴിവാക്കാന്‍ വിന്‍ഡീസ് കിണഞ്ഞുശ്രമിക്കുമെന്ന് ഉറപ്പ്. അതിനാല്‍ ഇന്ന് മികച്ച പോരാട്ടം പ്രതീക്ഷിക്കാം. ഓപ്പണിങില്‍ ഋതുരാജ് ഗെയ്ക്ക്‌വാദും മധ്യനിരയില്‍ ശ്രേയസ് അയ്യരും അവസരം കാത്തിരിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത കുറവാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച ചഹാല്‍, ബിഷ്‌ണോയ് സ്പിന്‍ ജോഡികളാവും ഇന്ത്യയുടെ തുറപ്പുചീട്ട്. വേഗംകുറഞ്ഞ പിച്ചിന് അനുകൂലമായി ബാറ്റിങ് ശൈലി മാറ്റുമെന്ന് വിന്‍ഡീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.ട്വന്റി ട്വന്റി സ്‌പെഷ്യലിസ്റ്റുകളുടെ സംഘത്തില്‍ നിന്ന് വീറുറ്റ പോരാട്ടം പ്രതീക്ഷിക്കാം.