സ്പോർട്സ് ഡെസ്ക്ക് : വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസണ്. നാലമാനായി ക്രീസിലെത്തി തന്നെ ഏല്‍പ്പിച്ച ജോലി നിര്‍വഹിച്ചുകൊണ്ടാണ് സഞ്ജു പുറത്തായത്. 39 പന്തില്‍ ഫിഫ്റ്റി നേടിയ സഞ്ജു 41 പന്തില്‍ 51 റണ്‍സ് നേടിയാണ് പുറത്തായത്. 2 ഫോറും നാല് സിക്സും സഞ്ജു അടിച്ചുകൂട്ടി.
തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടപെട്ട് സമ്മര്‍ദ്ദ ഘട്ടത്തിലാണ് സഞ്ജു ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്സ് പറത്തി താൻ ഫോമിലാണെന്ന് തുടക്കത്തില്‍ തന്നെ സഞ്ജു സൂചന നല്‍കിയിരുന്നു. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിൻ്റെ മൂന്നാം ഫിഫ്റ്റിയാണിത്. മികച്ച തുടക്കമാണ് ഇഷാൻ കിഷനും ഗില്ലും ചേര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 143 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു.