ഇനി സഞ്ജുവിന് അവസരമില്ലെന്നു പറയരുത്..! അയർലൻഡിനും വെസ്റ്റ് ഇൻഡീസിനും പിന്നാലെ സിംബാവയിലേയ്ക്കും സഞ്ജു; ടി20 പരമ്പരയ്ക്കുള്ള ടീമിലേയ്ക്ക് സഞ്ജുവും

ന്യൂഡൽഹി: സഞ്ജുവിന് ഇനി ടീം ഇന്ത്യ അവസരം നൽകിയില്ലെന്നു പറയരുത്. തുടർച്ചയായ മൂന്നാം പരമ്പരയിലേയ്ക്കാണ് സഞ്ജുവിനെ ടീം ഇന്ത്യ പരിഗണിക്കുന്നത്. അയർലൻഡിലും, വെസ്്റ്റ് ഇൻഡീസിലും പരിഗണിച്ചതിനു പിന്നാലെ സഞ്ജുവിനെ ഇപ്പോൾ സിംബാവേ പര്യടനത്തിനുള്ള ടീമിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡിലും, വെസ്റ്റ് ഇൻഡീസിലും ടി 20 പരമ്പരയിൽ എല്ലാ മത്സരങ്ങളിലും സഞ്ജുവിന് അവസരം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സിംബാവെ പര്യടനത്തിലും സഞ്ജുവിന് ടീമിൽ അവസരം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Advertisements

ശിഖർ ധവാൻ നയിക്കുന്ന ടീമിൽ സഞ്ജുവിനെ വിക്കറ്റ് കീപ്പറായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഹിത് ശർമ്മയും, കോഹ്ലിയും ഋഷഭ് പന്തും അടക്കമുള്ളവർക്ക് വിശ്രമം നൽകിയിരിക്കുന്ന ടീമിൽ മികച്ച അവസരമാണ് സഞ്ജുവിന് കാത്തിരിക്കുന്നത്. രാഹുൽ തൃപാതിയും, ദീപക് ചഹറും ഐപിഎൽ ടൂർണമെന്റിന്റെ കണ്ടുപിടുത്തമായി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ദീപക് ചഹർ ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. പുറം വേദനയെ തുടർന്ന് ചഹർ മാസങ്ങളായി ചികിത്സയിലായിരുന്നു. രാഹുൽ ത്രിപാതിയ്ക്ക് ആദ്യമായാണ് ഇന്ത്യൻ ടീമിലേയ്ക്കു അവസരം ലഭിക്കുന്നത്. വാഷിംങ്ടൺ സുന്ദറും, കുൽദീപ് യാദവും വീണ്ടും ടീമിലേയ്ക്കു മടങ്ങിയെത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്കു വിധേയനാകുകയും, പിന്നീട് കൊവിഡ് പിടിപെടുകയും ചെയ്ത കെ.എൽ രാഹുൽ ഇനിയും റിക്കവർ ചെയ്തിട്ടില്ലെന്നാണ് ബിസിസിഐയിൽ നിന്നും ലഭിക്കുന്ന വിവരം.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ള ടീമിലുണ്ടായിരുന്ന ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അർഷർദീപ് സിംങ്, യുഷ് വേന്ദ്ര ചഹൽ എന്നിവർ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിന്റെ ക്യാപ്റ്റൻ.
ടീം ഇങ്ങനെ
ശിഖർ ധവാൻ (ക്യാപ്റ്റൻ)
വിക്കറ്റ് കീപ്പർമാർ
സഞ്ജു സാംസൺ
ഇഷാൻ കിഷൻ
കുൽദീപ് യാദവ്
ഋതുരാജ് ഗെയ്ദ് വാഗ്
ആവേശ് ഖാൻ
ശുഭ്മാൻ ഗിൽ
വാഷിംങ്ടൺ സുന്ദർ
പ്രദീപ് കൃഷ്ണ
ദീപക് ഹൂഡ
ഷാർദൂൽ താക്കൂർ
മുഹമ്മദ് സിറാജ്
രാഹുൽ തൃപാത്തി
അക്‌സർ പട്ടേൽ
ദീപക് ചഹാർ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.