വാട്‌സാപ്പിൽ പൂതിയ ഫീച്ചേഴ്‌സ് റെഡി… മെസേജ് ഡിലീറ്റിന് പുതിയ സംവിധാനം, സ്‌ക്രീൻഷോട്ടിന് നിയന്ത്രണം

കൊച്ചി: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഉപയോഗിക്കാനുള്ള സമയം വർദ്ധിപ്പിച്ച് പുതിയ അപ്‌ഡേഷൻ തയാറാക്കുന്നു. അയച്ച മെസേജ് ഡീലിറ്റ് ചെയ്യാനുള്ള ഒരു മണിക്കകൂർ സമയം കഴിഞ്ഞെന്ന ആശങ്ക ഇനി വേണ്ട. രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്താൽ മതി. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്.

Advertisements

നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ അപ്‌ഡേഷൻ അനുസരിച്ച് രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്ട്‌സ്ആപ്പ്‌മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018ൽ ഡീലിറ്റ് ഫോർ എവരിവൺ അവതരിപ്പിക്കുമ്പോൾ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധി ഏഴ് മിനിറ്റ് ആയിരുന്നു. നിലവിൽ പുതിയ അപ്‌ഡേഷൻ ലഭ്യമാകണമെങ്കിൽ സെൻഡറിനും റീസിവറിനും വാട്‌സാപ്പിന്റെ ലേറ്റസ്റ്റ് പതിപ്പുണ്ടായിരിക്കണം.

എന്നിരുന്നാലും ആൻഡ്രോയിഡിന് ലഭ്യമാകുന്ന അപ്‌ഡേറ്റ് ഐഒഎസിലും ലഭ്യമാകുമെന്നാണ് നിഗമനം. മെസെജ് ഡീലിറ്റ് ചെയ്യാൻ എളുപ്പമാണ്. ഡീലിറ്റ് ചെയ്യേണ്ട മെസെജിൽ ടാപ്പുചെയ്ത് പിടിക്കുക, തുടർന്ന് ഡീലിറ്റ് ടാപ്പുചെയ്യുക – ‘ഡീലിറ്റ് ഫോർ എവരിവൺ’ തിരഞ്ഞെടുക്കുക.

ഇതു കൂടാതെ സംഭാഷണങ്ങളിൽ കൂടുതൽ നിയന്ത്രണം വരുത്തുക, പ്രൈവസി എന്നിവ ലക്ഷ്യമിട്ടാണ് വാട്ട്സ്ആപ്പ് മറ്റ് മൂന്ന് ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരേയും അറിയിക്കാതെ ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് ലെഫ്റ്റാകുക, ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക, ഒരു തവണ കാണാൻ പറ്റുന്ന രീതിയിൽ അയയ്ക്കുന്ന മെസെജിന്റെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയുക എന്നിവയാണ് ഈ ഫീച്ചറുകൾ.

കോളുകൾക്കും മെസെജുകൾക്കുമായി ഡിഫാൾട്ട് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പുകൾ, ടു ഫാക്ടർ വെരിഫിക്കേഷൻ, അനാവശ്യ ചാറ്റുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ടുചെയ്യാനുമുള്ള സെറ്റിഗ്‌സ് തുടങ്ങിയ ഫീച്ചറുകളും വാട്ട്‌സ്ആപ്പ് നൽകുന്നുണ്ട്.

Hot Topics

Related Articles