വാട്സ്ആപ്പിൽ ഇനി പീരിയഡ്‌സ് ട്രാക്കറും ; പുതിയ ചാറ്റ് ബോട്ടുമായി കമ്പനി

വാഷിംഗ്ടണ്‍: സ്ത്രീകള്‍ക്കായി പിരിയഡ്‌സ് ട്രാക്കര്‍ സംവിധാനം ഉള്‍പ്പെടുത്തി വാട്‌സ്‌ആപ്പ്. വാട്‌സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ എന്ന പുതിയ ചാറ്റ് ബോട്ട് വഴി സ്ത്രീകളുടെ ആര്‍ത്തവം ട്രാക്ക് ചെയ്യാന്‍ സാധിക്കും. സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചാറ്റ്‌ബോട്ട് പുറത്തിറക്കുന്നത്.

Advertisements

+919718866644 എന്ന നമ്പറില്‍ ഹായ് അയക്കുമ്പോള്‍ ചാറ്റ് ബോക്‌സില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് Track my periods, customer support എന്നീ രണ്ട് ഓപ്ഷനുകള്‍ വരും അതില്‍ track my periods തിരഞ്ഞെടുക്കുക. അടുത്തതായി track period,conceive, avoid pregnency എന്നീ ഓപ്ഷനുകളുണ്ടാവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ് എങ്കില്‍ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗര്‍ഭം ധരിക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ട്രൈയിങ് റ്റു കണ്‍സീവ്, ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാന്‍ അവോയിഡ് പ്രഗ്നന്‍സി എന്നീ ഓപ്ഷനുകളാണ് തിരഞ്ഞെടുക്കേണ്ടത്.

ഇതിനായി അവസാനത്തെ ആര്‍ത്തവ തീയതിയും മറ്റ് വിവരങ്ങളും നല്‍കണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.