ഉപഭോക്താക്കളില്‍ എല്ലാ തലമുറകളില്‍പ്പെട്ടവരും ഉണ്ടെന്നതിനാല്‍ തന്നെ ഇരുകൂട്ടരെയും തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള അപ്ഡേറ്റുകളാണ് വാട്ട്സാപ്പ് എപ്പോഴും നല്‍കുക. സ്ഥിരമായി തങ്ങളുടെ ആപ്പില്‍ അപ്ഡേറ്റുകള് നല്കാറുള്ല വാട്ട്സാപ്പ് പതിവ് തെറ്റിക്കാതെ ഇത്തവണയും ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.
ആപ്പിന്റെ സ്റ്റാറ്റസ് വിഭാഗത്തിലാണ് പുതിയ അപ്ഡേറ്റ്. ഇത്രയുംകാലം ഫോട്ടോകളും വീഡിയോകളും മാത്രമാണ് വാട്ട്സാപ്പ് അപ്ഡേറ്റ് ആയി നല്കാന് സാധിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ വോയ്സ് നോട്ടുകളും സ്റ്റാറ്റസ് ആയി നല്കാന് സാധിക്കും. പുതിയ അപ്ഡേറ്റ് പരീക്ഷണഘട്ടത്തില്‍ മാത്രമാണെന്നും തിരഞ്ഞെടുത്ത ഏതാനും വാട്ട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ അപ്ഡേറ്റ് ലഭ്യമായിട്ടുള്ളതെന്നും അന്താരാഷ്ട്ര ടെക്ക് വാരികകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പുതിയ അപ്ഡേഷന് സംബന്ധിച്ച ഒരു വിവരവും വാട്ട്സാപ്പ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂസര്‍ എക്സ്പീരിയന്‍സ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്ട്സാപ്പ് പുതിയ അപ്ഡേറ്റുകള് പരീക്ഷിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ മാത്രമായിരിക്കും പുതിയ അപ്ഡേറ്റ് ലഭ്യമാകുക. വിന്‍ഡോസ് ഉപഭോക്താക്കള്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. വാട്ട്സാപ്പ് ബീറ്റയുടെ 2.22.16.3 പതിപ്പിന്റെ ഭാഗമായിട്ടാകും പുതിയ അപ്ഡേറ്റ് ലഭ്യമാകുക. പുതിയ ബീറ്റാ പതിപ്പില്‍ സ്റ്റാറ്റസ് സെക്ഷനില്‍ ഒരു മൈക്രോഫോണ്‍ ഐക്കണ്‍ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഓഡിയോ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാന്‍ സാധിക്കും,.