ലണ്ടന്‍ : വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് വിജയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്ന് സെമിയില്‍ കടന്ന ദ്യോക്കോവിച്ച് പറഞ്ഞു.
അഹങ്കാരം പറയുകയല്ല, ചാമ്പ്യന്‍ഷിപ്പിലെ ഫേവററ്റ് തീര്‍ച്ചയായും ഞാനാണ്. വിംബിള്‍ഡണിന്റെ മുന്‍ നാല് അവസരങ്ങളില്‍ ഞാന്‍ നേടിയ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ കിരീടം എനിക്കുതന്നെ എന്നു കരുതുന്നു ജോക്കോവിച്ച് പറഞ്ഞു
ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ ആന്ദ്രേ റുബ്ലേവിനെതിയാണ് 4-6, 6-1, 6-4, 6-3 എന്ന സ്കോറിന് ദ്യോക്കോവിച്ച് തോല്പിച്ചത്. സെമി ഫൈനല്‍ പ്രവേശനത്തിലൂടെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്ഥാപിച്ച വലിയൊരു റെക്കോഡിനൊപ്പമെത്താന്‍ ദ്യോക്കോവിച്ചിന് സാധിച്ചു. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനം നേടിയ പുരുഷതാരം എന്ന ഫെഡററുടെ റെക്കോഡിനൊപ്പവും ദ്യോക്കോവിച്ചെത്തി. താരത്തിന്റെ 46ാം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം, ലണ്ടനിലെ തുടര്‍ച്ചയായ അഞ്ചാം കിരീടം, എട്ടാം വിംബിള്‍ഡണ്‍ വിജയത്തിന്റെ റെക്കോര്‍ഡ് എന്നിവയായിരിക്കും രണ്ടുകളികള്കൂടി ജയിച്ചാല്‍ ദ്യോക്കോവിച്ച് സ്വന്തമാക്കുക. നിലവില്‍ ലോകത്തിലേറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് ദ്യോക്കോവിച്ചിന്റെ പേരിലാണ്. സെമിയില്‍ ഇറ്റലിയുടെ ജാനിക് സിന്നറിനാണ് എതിരാളി.