ലണ്ടൻ : ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈക്കോവ- ചൈനീസ് തായ്‌പേയ്‌യുടെ സീ സു വേയ് സഖ്യം വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം സ്വന്തമാക്കി.ഫൈനലില്‍ 7-5 6-4 എന്ന സ്കോറിന് ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടെൻസ്- ഓസ്ട്രേലിയയുടെ സ്റ്റോം ഹണ്ടര്‍ സഖ്യത്തെ കീഴടക്കിയായിരുന്നു സ്ട്രൈക്കോവ- സു വേയ് സഖ്യത്തിന്റെ കിരീടനേട്ടം.
Advertisements
ഈ സഖ്യത്തിന്റെ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. 2019ലാണ് ഇവര്‍ ആദ്യമായി ഒരുമിച്ച് വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തിയത്. ഈ വര്‍ഷത്തെ യു.എസ് ഓപ്പണോടെ കളിക്കളത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സ്ട്രൈക്കോവ.