ഭർത്താവിന് ലൈംഗിക ശേഷിയില്ല : വിവാഹ മോചനം വേണമെന്ന് ഭാര്യ ; രണ്ട് മാസത്തിനുള്ളിൽ ഭർത്താവിൻ്റെ അടുത്ത് എത്തണമെന്ന് കോടതി

പൂനൈ : ഭർത്താവ് ലൈംഗിക ബന്ധത്തിന് തയ്യാറാവുന്നില്ലെന്നും ലൈംഗികപരമായ ശേഷിയില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് ഹർജിയുമായി യുവതി.തെളിവുകളില്ലാതെ ആരോപണം ഉയർത്തിയതിന് രൂക്ഷമായി ശാസിച്ച്‌ ഹർജി തള്ളി കുടുംബ കോടതി. 1955ലെ ഹിന്ദു മാര്യേജ് ആക്ടിലെ 9ാം വകുപ്പ് അനുസരിച്ച്‌ ദാമ്ബത്യപരമായ അവകാശങ്ങള്‍ പുനസ്ഥാപിച്ച്‌ നല്‍കണമെന്ന ഭ‍ർത്താവിന്റെ ഹർജി കോടതി അംഗീകരിച്ചു. ഉടൻ തന്നെ ഭർത്താവിനൊപ്പം താമസിക്കണമെന്നാണ് കോടതി യുവതിക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. രണ്ട് മാസത്തിനുള്ളില്‍ ഭർത്താവിനൊപ്പം താമസിക്കണമെന്നും കോടതി ഉത്തരവില്‍ വിശദമാക്കി.

Advertisements

ഒരുമിച്ച്‌ താമസിക്കുന്നത് തടയാൻ യുവതി നിരത്തിയ കാരണങ്ങള്‍ക്ക് തെളിവില്ലെന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. 2020ലാണ് ഇവ‍ർ വിവാഹിതരായത്. പൂനെയില്‍ സോഫ്റ്റ്വെയർ എൻജിയർമാരാണ് ഇരുവരും. തെളിയിക്കാത്ത ആരോപണങ്ങള്‍ കാരണം വിവാഹ ബന്ധം റദ്ദാക്കാനാവില്ല. ഭാര്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനമുണ്ടെന്ന് തെളിയിക്കാൻ സാധിക്കാത്ത നിലയില്‍ ഭർത്താവിന്റെ ഹർജി അനുവദിക്കുന്നുവെന്നാണ് കോടതി വിശദമാക്കിയത്. പൂനെ കുടുംബ കോടതി ജ‍ഡ്ജ് ഗണേഷ് ഘുലേയുടേതാണ് ഉത്തരവ്. ഒരുമിച്ച്‌ താമസിക്കാതിരിക്കാനുള്ള കാരണമായി യുവതിയുടെ ആരോപണം കണക്കിലെടുക്കാനാവില്ല. തെളിയിക്കാൻ സാധിക്കാത്തിടത്തോളം കാലം ആരോപണം അംഗീകരിക്കാനാവില്ല. ഭർത്താവിനൊപ്പമുള്ള ജീവിതം അപകടം പിടിച്ചതാണെന്നും അസഹ്യമാണെന്നും തെളിയിക്കാൻ യുവതിക്ക് സാധിച്ചില്ലെന്നും കോടതി ഉത്തരവില്‍ വിശദമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈംഗിക ബന്ധം പുലർത്താൻ ഭർത്താവിന് സാധിച്ചില്ലെന്നും ശീഘ്രസ്ഖലനം സംഭവിക്കുന്നുവെന്നുമായിരുന്നു ഭാര്യയുടെ ഹർജി. ചികിത്സ തേടാൻ ആവശ്യപ്പെട്ടപ്പോള്‍ തന്നെ പരിഹസിച്ചതായും ഭർതൃവീട്ടുകാർ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നുമായിരുന്നു യുവതി കോടതിയെ അറിയിച്ചത്. ഈ ആരോപണങ്ങള്‍ നിഷേധിച്ച യുവാവ് ഭാര്യ ദാമ്ബത്യപരമായ അവകാശങ്ങള്‍ അനുവദിച്ച്‌ തരുന്നില്ലെന്നും കാരണമില്ലാതെ തന്നെ വിട്ടുപോയെന്നുമാണ് യുവാവ് കോടതിയില്‍ വിശദമാക്കിയത്. ഹർജിയില്‍ ഹണിമൂണ്‍ കാലത്ത് യുവതിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും മറ്റു തകരാറുകളില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles