ചാലക്കുടിയില്‍ കാറിന് നേരെ കാട്ടാന ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂർ: ചാലക്കുടിയില്‍ കാറിന് നേരെ ഏഴാറ്റുമുഖം ഗണപതിയുടെ പരാക്രമം. കാറിനകത്തുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാലടി പ്ലാന്റേഷന്‍ റോഡില്‍ പതിനേഴാം ബ്ലോക്കിലാണ് കാറിന് നേരെ കാട്ടാനയുടെ ആക്രമണം നടന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. പ്ലാന്‍റേഷന്‍ ഭാഗത്ത് നിന്ന് അങ്കമാലിയിലേയ്ക്ക് പോയിരുന്ന കാറിന്റെ മുന്നിലേക്ക് പെട്ടന്ന് ആനയെത്തുകയായിരുന്നു.

Advertisements

ആനയെ കണ്ട് ഭയന്ന ഡ്രൈവർ പെട്ടന്ന് കാര്‍ പിന്നിലേക്ക് എടുത്തെങ്കിലും ആന മുന്നിലേയ്ക്ക് പാഞ്ഞടുത്തു. പരിഭ്രാന്തനായ ഡ്രൈവര്‍ കാർ അതിവേഗം പിന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അതിരപ്പിള്ളി റോഡിലും ഗണപതി വാഹനത്തെ ആക്രമിക്കാന്‍ ശ്രമിച്ചു. രണ്ട് ദിവസം മുമ്പ് വെറ്റിലപ്പാറ പാലത്തിന് സമീപം അതിരപ്പിള്ളി റോഡിലും ഏഴാറ്റുപുറം ഗണപതിയിറങ്ങി നാട്ടുകാർക്ക് ഭീതി പടർത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്തുള്ള റംബൂട്ടാൻ, വാഴ തുടങ്ങിയ കാർഷിക വിളകള്‍ നശിപ്പിച്ച ആന നാട്ടുകാർക്കെതിരെയും തിരിഞ്ഞു. പിന്നീട് ഗുണ്ട് പൊട്ടിച്ചാണ് ആനയെ ഓടിച്ചു വിട്ടത്. പ്രദേശക്ക് തീറ്റ തേടിയെത്തുന്ന ഏഴാറ്റുമുഖം ഗണപതി ഇതുവരെയും ആളുകളെ ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആന ആക്രമിക്കാനും തുടങ്ങി. ആനയ്ക്ക് മദപ്പാടിന്‍റെ ലക്ഷണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Hot Topics

Related Articles