എന്തും ചോദിക്കാം, എല്ലാത്തിനും സര്‍ക്കാരിന് ഉത്തരമുണ്ടെന്ന് പ്രധാനമന്ത്രി; കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള ബില്‍ ആദ്യ ദിവസം തന്നെ; പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാറിന് ഉത്തരമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നാരംഭിക്കുന്ന പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് മോദി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഒന്നും ചോദിക്കാന്‍ അവസരമില്ലായിരുന്നു.

Advertisements

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്ന ബില്‍ ഇന്ന് തന്നെ ലോക്സഭയില്‍ അവതരിപ്പിക്കും. 25 നിര്‍ണായക ബില്ലുകളാണ് സമ്മേളനത്തിന്റെ പരിഗണനയില്‍ വരുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കുന്ന ബില്‍ അടക്കുമള്ള വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തും. ഇത് ഈ സഭാ സമ്മേളനത്തേയും പ്രക്ഷുബ്ധമാക്കും.യു പി, പഞ്ചാബ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും കാര്യമായ വിട്ടുവീഴ്ചകള്‍ക്കു തയാറായേക്കില്ല.കര്‍ഷക സമരവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കലും മിനിമം താങ്ങുവിലയും അടക്കമുള്ള പ്രശ്നങ്ങള്‍, ലംഖിപൂര്‍ കേസ്, പെഗാസസ് ചാര സോഫ്‌റ്റ്വേര്‍ വിവാദം, ഇന്ധനവില, വിലക്കയറ്റം, സാനപത്തിക മാന്ദ്യം, കോവിഡ്- വാക്സിനേഷന്‍ പോരായ്മകള്‍ എന്നിവ മുതല്‍ ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്കു നേര്‍ക്കുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ തുടങ്ങിയ 25 ദിവസം നീളുന്ന സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാക്കി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികസന വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടക്കാന്‍ പോകുന്നത് സുപ്രധാനമായ പാര്‍ലിമെന്റ് സമ്മേളനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ 75- ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയമാണ്. പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കണം. രാജ്യം താത്പര്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലാണ് വേണ്ടത്. പാര്‍ലിമെന്റ് സമ്മേളം ഫലപ്രദമായി ഇടപെടണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Hot Topics

Related Articles