കോട്ടയം: പാലാ ഹൈവേ സൈഡില്‍ വീട് വാടകയ്ക്കെടുത്ത് അന്യ ജില്ലകളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാരെ ഫോണിലൂടെ ബന്ധപ്പെട്ട് വന്‍ തുകയ്ക്ക് അനാശാസ്യം നടത്തിവന്ന ആള് പൊലീസ് പിടിയില്‍. ഈരാറ്റുപേട്ട നടയ്ക്കല്‍ വാണിയപ്പുരയ്ക്കല്‍ ഹാഷിം(51), ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി ജോസുകുട്ടി തോമസ് എന്നിവരെയാണ് പാലാ സ്റ്റേഷന് ഹൌസ് ഓഫീസര്‍ കെ പി ടോംസണ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നുമാസക്കാലമായി ഹൈവേ സൈഡില്‍ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തി വരികയായിരുന്നു. രാമപുരത്തും സമാന രീതിയിലുള്ള കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഈ വീട് പരിശോധിച്ച സമയം വീട്ടില്‍ നടത്തിപ്പുകാരനെ കൂടാതെ അന്യജില്ലക്കാരായ 4 സ്ത്രീകളും ഇടപാടുകാരനായ യുവാവും ഉണ്ടായിരുന്നു, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.എസ് എച്ച ഒ. കെ പി ടോംസണ്, എസ് ഐ അഭിലാഷ് എം ഡി, എ എസ് ഐ മാരായ ഷാജിമോന്‍ എ റ്റി, ബിജു കെ തോമസ്സ് , എസ് സി പി ഒ ഷെറിന് മാത്യു, ആരണ്യ മോഹന്‍, മഞ്ചു തങ്കപ്പന്, ലക്ഷ്മി, എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.