ദുബായ്: വനിതകളുടെ ഐസിസി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പിലെ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 58 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നീലപ്പടയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ നിരയിൽ ഒരാൾക്ക് പോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. 15 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ടോപ് സ്‌കോറർ. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
സ്‌കോർ: ന്യൂസിലാൻഡ് 160-4 (20) ്യു ഇന്ത്യ 102-10 (19). വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻ സംഘത്തിന് തൊട്ടതെല്ലാം പിഴച്ചു. പവർപ്ലേ പൂർത്തിയാകുന്നതിന് മുമ്ബ് തന്നെ ഓപ്പണർമാരായ ഷഫാലി വർമ 2(4), സ്മൃതി മന്ദാന 12(13) എന്നിവരും ഹർമൻപ്രീതും പുറത്തായിരുന്നു. ജെമീമ റോഡ്രിഗ്സ് 13(11), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 12(19), ദീപ്തി ശർമ്മ 13(18) തുടങ്ങിയ മുൻനിര ബാറ്റർമാർ എല്ലാവരും നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലീ തഹൂഹു ,നാല് വിക്കറ്റ് വീഴ്്ത്തിയ റോസ്മേരി മെയർ എന്നിവർ ചേർന്ന് ആണ് ഇന്ത്യയെ തകർത്തത്. എയ്ഡൻ കാര്ഡസൺ രണ്ടും അമേലിയ ഖേർ ഒരു വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറുകളിൽ നിന്ന് 4 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ 57*(36) ആണ് ടോപ് സ്‌കോറർ. സോഫി തന്നെയാണ് കളിയിലെ താരവും. നേരത്തെ ഓപ്പണർമാരായ സൂസി ബെയ്റ്റ്‌സ് 27(24), ജോർജിയ പ്ലിമർ 34(23) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. മലയാളി താരം ആശയുടെ പന്തിൽ സമൃതി മന്ദാന പിടിച്ചാണ് പ്ലിമർ പുറത്തായത്. ഒന്നാം വിക്കറ്റിൽ 7.4 ഓവറിൽ 67 റൺസ് കൂട്ടിച്ചേർത്താണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. നാലോവർ എറിഞ്ഞ മലയാളി താരം ആശ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.