അതിരമ്പുഴ : നാടിന്റെ പുരോഗതിക്ക് സ്ത്രീകൾ സമൂഹത്തിന്റെ ചാലക ശക്തിയായി പ്രവർത്തിക്കണമെന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു. കാട്ടാത്തി എൽ.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച വനിതാ ബോധവൽക്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്തംഗം.
സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ വനിതാ സംഘടനകൾ ശക്തമായി രംഗത്തിറങ്ങുവാൻ തയാറാകണമെന്ന് ഡോ. റോസമ്മ സോണി
ആവശ്യപ്പെട്ടു. അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗം രജിത ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ബോധവൽക്കരണ ക്യാമ്പിൽ ഗീതാ സാബു, അമ്പിളി ഹരികുമാർ സുജ. എസ് നായർ എന്നിവർ പ്രസംഗിച്ചു