ദില്ലി : വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ഒൻപത് വിക്കറ്റ് നഷട്ത്തില്‍ 126 റണ്‍സാണ് നേടിയത്.രണ്ട് ഓവറില്‍ ഒമ്ബത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മലയാളി താരം മിന്നു മണി ഗുജറാത്തിന്റെ തകര്‍ച്ചയില്‍ പ്രധാന പങ്കാളിയായി. 42 റണ്‍സ് നേടിയ ഭാരതി ഫുല്‍മാലിയാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 13.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികന്നു. 37 പന്തില്‍ 71 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ഡല്‍ഹി ഫൈനലില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ ഡല്‍ഹി ഫൈനലില്‍ നേരിടും. ഞായറാഴ്ച്ചയാണ് ഫൈനല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്.
മെഗ് ലാന്നിംഗ് (18), ആലീസ് കാപ്സി (0) എന്നിവര്‍ നാല് ഓവറിനിടെ മടങ്ങി. ഇതോടെ ഡല്‍ഹി 3.5 ഓവറില്‍ രണ്ടിന് 31 എന്ന നിലയിലായി. ലാന്നിംഗ് റണ്ണൗട്ടായപ്പോള്‍ കാപ്സിയെ തനൂജ കന്‍വാര്‍ പുറത്താക്കി. എന്നാല്‍ ഷെഫാലി – ജമീമ റോഡ്രിഗസ് (28 പന്തില്‍ 38) ക്രീസിലുറച്ചതോടെ ഡല്‍ഹിക്ക് വിജയം അനായാസമായി. ഇരുവരും 94 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ വിജയത്തിന് തൊട്ടരികെ ഷെഫാലി വീണു. 37 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സിന്റേയും ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് 71 റണ്‍സെടുത്തത്. മരിസാനെ കാപ്പ് (0) ജമീമയ്ക്കൊപ്പം പുറത്താവാതെ നിന്നു.
നേരത്തെ ഫുല്‍മാനി മാത്രമാണ് മാത്രണാണ് ഗുജറാത്ത് നിരയില്‍ പിടിച്ചുനിന്നത്. കാതറിന് ബ്രെയ്സ് (പുറത്താവാതെ 28), ഫോബെ ലിച്ച്ഫീല്‍ഡ് (21), ആഷ്ലി ഗാര്‍ഡ്നര്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇതില്‍ ലിച്ച്ഫീല്‍ഡ്, ഗാര്‍ഡ്നര്‍ എന്നിവരെ മിന്നുവാണ് പുറത്താക്കിയത്. മരിസാനെ കാപ്പ്, ശിഖ പാണ്ഡെ എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.