വനിതാ ദിനത്തിൽ പെൺകുട്ടികൾക്ക് സൗജന്യ യാത്രയൊരുക്കി കെ.എസ്.യു: പെൺകുട്ടികളുടെ യാത്രയ്ക്ക് പണം നൽകിയത് കെ.എസ്.യു കെ. ഇ കോളജ് യൂണിറ്റ്

മാന്നാനം : കെ.എസ്.യു കെ ഇ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി.  വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക്   സൗജന്യയാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തി. വനിതാ ദിനമായ മാർച്ച് എട്ടിന് വൈകിട്ട് മൂന്ന് മണി മുതൽ അഞ്ചര വരെയുള്ള സമയത്ത്  ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളുടെ  യാത്രാക്കൂലി ഏറ്റെടുത്തുകൊണ്ടാണ്  കെ.എസ്.യു കെ ഇ യൂണിറ്റ് തങ്ങളുടെ വനിതാദിനാചരണം വ്യത്യസ്തമാക്കിയത്.

Advertisements

അതാത് ബസ്സുകളിലെ കണ്ടക്ടർമാരെ സമീപിച്ച് വിദ്യാർഥികളുടെ യാത്രാനിരക്ക് കെഎസ്‌യു പ്രവർത്തകർ നേരിട്ട് നൽകി. വനിതാ ദിനത്തിന്റെ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാന്നാനം ജംഗ്ഷനിൽ  മൂകാഭിനയം ഉൾപ്പെടെയുള്ള  കലാപരിപാടികളും  നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം സെക്രട്ടറി വിഷ്ണു ചെമ്മണ്ടവള്ളി,  കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് എബി മാത്യു, യൂണിറ്റ് സെക്രട്ടറി സിബിൻ കെ മാത്യു, കെ.എസ് യു പ്രവർത്തകരായ ബെൻ വർഗീസ്, ആന്റോ ഷെർജിൻ,ജിയോ ജോർജ്,മുഹമ്മദ് ഹൈസെം,എബൽ ഷിബു , യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മാന്നാനം യൂണിറ്റ് പ്രസിഡൻറ് ഡോൺ ജോസഫ്.യൂണിറ്റ് സെക്രട്ടറി ആകാശ് ടി പി,വൈസ് പ്രസിഡൻറ് ജോസുകുട്ടി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles