കോട്ടയം : വനിതാ ദിനത്തിൽ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ ടു വീലർ റാലിയുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിനു മുന്നിൽ നിന്നും ആരംഭിച്ച ടൂവീലർ റാലി നഗരം ചുറ്റി സമാപിച്ചു.
Advertisements
വനിതാദിനത്തോടനുമ്പന്ധിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ടു വീലർ റാലി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പ കോട്ടയം ജില്ലാ പൊലീസ് ഓഫീസ് പരിസരത്ത് നിന്നും ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഇ പി റെജി, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ വിജയമ്മ പി ജി എന്നിവര്‍ ചടങ്ങില്‍ സന്നഹിതരായിരുന്നു.