കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് വനിതാനിക്ഷേപകർക്കായി എയ്ഞജൽ നിക്ഷേപക കൂട്ടായ്മയൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇഗ്‌നൈറ്റ് എയ്ഞജൽ ഇൻവസ്റ്റ്മൻറ് മാസ്റ്റർ ക്ലാസിലൂടെ നിക്ഷേപ ശേഷിയുള്ള വ്യക്തികളെ എയ്ഞജൽ നിക്ഷേപകരായി മാറ്റാനുള്ള ശ്രമവുമാണ് കെഎസ് യുഎം നടത്തുന്നത്.
ശൈശവദശയിലുള്ള സ്റ്റാർട്ടപ്പുകളിൽ നടത്തുന്ന നിക്ഷേപങ്ങളെയാണ് എയ്ഞജൽ വിഭാഗത്തിൽ പെടുന്നത്. എയ്ഞജൽ നിക്ഷേപകരെ കൂടാതെ ധനശേഷിയുള്ള വ്യക്തികളും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ താത്പര്യം കാണിക്കാറുണ്ട്. അത്തരത്തിലുള്ള വ്യക്തികളെ കണ്ടെത്തി സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ കെഎസ് യുഎം ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വനിതകൾ https://bit.ly/AngelInvestmentMasterclass എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പൂർണമായും വനിതകൾക്ക് മാത്രമുള്ളതാണ് ഈ പരിപാടി. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിൻറെ അനന്ത സാധ്യതകളും ഇഗ്‌നൈറ്റിൽ നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കും.