മലപ്പുറം പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടർന്ന് : ഭർത്താവ് നിരവധി കേസുകളിൽ പ്രതി ; കൊലപാതകി പൊലീസ് പിടിയിൽ

പെരിന്തല്‍മണ്ണ: ഏലംകുളത്ത് ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍കിടന്ന യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35)യാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി അറസ്റ്റുചെയ്തത്.

Advertisements

ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന(30)യാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. പ്രതിയുടെ ലൈംഗികാവശ്യം ഭാര്യ നിരാകരിച്ചതിലുള്ള വിരോധവും ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി ഭക്ഷണശേഷം നാലരവയസ്സുള്ള മകളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഇരുവരും. ഇതിനിടയില്‍ റഫീഖ് ലൈംഗികാവശ്യം ഉന്നയിച്ചു. ഫഹ്ന നിരാകരിച്ചു. ഇതിന്റെ വിരോധത്താല്‍ ഫഹ്നയുടെ കാലുകളും കൈകളും തുണികള്‍കൊണ്ട് കൂട്ടിക്കെട്ടി ജനലിലേക്ക് കെട്ടി. കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയും വായില്‍ തുണിതിരുകിയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് ഫഹ്ന ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാള്‍ മണ്ണാര്‍ക്കാട്ടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരംലഭിച്ച പോലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ആഭരണങ്ങള്‍ മണ്ണാര്‍ക്കാട്ടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമായതോടെ പ്രതിയുമായി പോലീസ് ഞായറാഴ്ച അവിടെയെത്തി കിടപ്പുമുറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.

ഫഹ്നയുടെ മുറിയില്‍നിന്ന് ബഹളംകേട്ട് അടുത്തുള്ള മുറിയില്‍നിന്ന് ഫഹ്നയുടെ മാതാവ് എഴുന്നേറ്റുവന്നു നോക്കിയപ്പോഴാണ് ഫഹ്നയെ കൂട്ടിക്കെട്ടി ജനലില്‍ ബന്ധിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ അറിയിച്ച്‌ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിനിടെ പ്രതി രക്ഷപ്പെട്ടു.

റഫീഖിനെ വൈദ്യപരിശോധനയ്ക്കുശേഷം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂര്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.

ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ. അലി, എ.എസ്.ഐ.മാരായ വിശ്വംഭരന്‍, അനിത, എസ്.സി.പി.ഒ.മാരായ സിന്ധു, രേഖാമോള്‍, ജയേഷ്, ഉല്ലാസ്, സി.പി.ഒ. പ്രവീണ്‍, ഷജീര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മുഹമ്മദ് റഫീഖ് മുന്‍പ് രണ്ടു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2021-ല്‍ മണ്ണാര്‍ക്കാട് കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ എ.ടി.എം. തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസിന്റെ നടപടികള്‍ നടക്കുകയാണ്. ഇതുകൂടാതെ കോഴിക്കോട് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചക്കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.