ലോഡ്‌സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പോരാട്ടം കടുക്കുന്നു. ഓസീസും ദക്ഷിണാഫ്രിക്കയും പരസ്പരം കൊമ്പ് കോർക്കുന്ന മത്സരത്തിൽ ആദ്യ ദിനം മാത്രം വീണത് 14 വിക്കറ്റ്. ആദ്യ ദിനം ഓസീസിനെ 212 ന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക, ആദ്യ ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 43 റണ്ണാണ് എടുത്തിരിക്കുന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം തന്നെ ഓസീസിന് ഖവാജയെ (0) നഷ്ടമായി. പിന്നാലെ, സ്‌കോർ 16 ൽ നിൽക്കെ കാമറൂൺ ഗ്രീനിനെ (4) ഓസീസിന് നഷ്ടമായി. ലബുഷൈൻ സ്മിത്തിനൊപ്പം തകർച്ച ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ 46 ൽ ലബുഷൈൻ (17) വീണു. ആദ്യ രണ്ട് വിക്കറ്റുകൾ റബാൻഡ പിഴുതപ്പോൾ, ജാനിസണ്ണായിരുന്നു ലബുഷൈന്റെ വിക്കറ്റ്.
ട്രാവിസ് ഹെഡിനെ (11) വീഴ്ത്തിയ ജാനിസൺ ഓസീസിനെ 4 ന് 67 എന്ന നിലയിലേയ്ക്ക് തള്ളി വിട്ടു. 146 ൽ സ്മിത്തിന്റെ പ്രതിരോധം (66) അവസാനിപ്പിച്ച എയ്ഡൻ മാക്രം ഓസീസിനെ വീണ്ടും തകർച്ചയിലേയ്ക്ക് തള്ളി വിട്ടു. 192 ൽ അലക്സ് കാരി (23)യെ കേശവ് മഹാരാജും, 192 ൽ കമ്മിൻസിനെ (1) റബാഡയും വീഴ്ത്തിയതോടെ അതിവേഗം ഓസീസ് പ്രതിരോധം അവസാനിക്കുമെന്നായി തോന്നൽ. എന്നാൽ, വാലറ്റത്തെ കൂട്ടു പിടിച്ച് ബ്യൂ വെബ്സ്റ്റർ നടത്തിയ പ്രതിറോധമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. സ്‌കോർ 210 ൽ നിൽക്കെ എട്ടാമനായാണ് വെബ് സ്റ്റർ പുറത്തായത്. 92 പന്തിൽ 11 ഫോറുകൾ അടിച്ച 72 റൺ എടുത്ത വെബ് സ്റ്ററിനെ റബാൻഡ ബെൻഡിംങ് ഹാമിന്റെ കയ്യിൽ എത്തിക്കുകയായിരുന്നു. പിന്നീട് രണ്ട് റൺ കൂടി മാത്രമാണ് ഓസീസ് ഇന്നിംങ്സിന് ആയുസുണ്ടായിരുന്നത്. ലയോൺ (0), മിച്ചൽ സ്റ്റാർക്ക് (1) എന്നിവരെ വീഴ്ത്തിയ ജാനിസണും, റബാൻഡയും ഓസീസിനെ ചുരുട്ടി കെട്ടി. റബാൻഡ് അഞ്ചും, ജാൻസൺ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ മഹാരാജും, മാക്രവും ഓരോ വിക്കറ്റ് വീതം പിഴുതു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. റണ്ണെടുക്കും മുൻപ് മാക്രത്തെ സ്റ്റാർക്ക് ക്ലീൻ ബൗൾഡാക്കി. 19 റണ്ണിലേയ്ക്ക് സ്‌കോർ ബോർഡ് എത്തിയപ്പോഴേയ്ക്കും റിക്കി റിക്കിൾട്ടൺ (16) പുറത്ത്. 25 ൽ മൾഡറെ (6) ക്ലീൻ ബൗൾ ചെയ്ത് കമ്മിൻസ് ആഞ്ഞടിച്ചു. അഞ്ച് റൺ കൂടി ചേർത്തപ്പോഴേയ്ക്കും സ്റ്റബ്‌സിനെ (2) ബൗൾഡാക്കി ഹേസൽവുഡ് കൂടി തകർത്തടിച്ചു. 30 റണ്ണിന് നാലു വിക്കറ്റ് എന്ന നിലയിലേയ്ക്ക് ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. 37 പന്തിൽ മൂന്നു പന്തുമായി ബാവുമ്മയും, എട്ടു റണ്ണുമായി ഡേവിഡ് ബെഡിംങ്ഹാമുമാണ് ക്രീസിൽ.