ഓവൽ: മുൻനിരയെപ്പോലെ മധ്യനിരയെയും വാലറ്റത്തെയും അതിവേഗം ചുരുട്ടിക്കെട്ടാമെന്ന പ്രതീക്ഷയോടെ ബൗളിംങിന് ഇറങ്ങിയ ഓസീസിന് മേൽ പ്രത്യാക്രമണ ഭീഷണിയുമായി രഹാനെയും താക്കൂറും. ഇരുവരും ചേർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കി. കഷ്ടിച്ച് ഫോൺ ഓൺ കടന്ന് മുന്നൂറിന് അടുത്തെത്തിയ ശേഷം ഇന്ത്യൻ വാലറ്റം പോരാട്ടം അവസാനിപ്പിച്ചു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഓസീസിന് ആദ്യ രണ്ടു വിക്കറ്റുകൾ നഷ്ടമായി.
രണ്ടാം ദിനം ഇന്ത്യ 151 ന് അഞ്ച് എന്ന നിലയിലാണ് ബാറ്റിംങ് അവസാനിപ്പിച്ചത്. 29 റണ്ണുമായി രഹാനെയും, അഞ്ചു റണ്ണുമായി ശ്രീകാർ ഭരതുമായിരുന്നു ക്രീസിൽ. എന്നാൽ, ഒരു റൺ മാത്രം സ്കോർ ബോർഡിൽ ചേർത്തപ്പോഴേയ്ക്കും ഇന്നലത്തെ റണ്ണുമായി ശ്രീകാർ പുറത്ത്. പിന്നീട് എല്ലാം ഒരു ചടങ്ങുമാത്രമാകും എന്നു ഓസീസ് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് ക്രീസിൽ താക്കൂർ രഹാനെയ്ക്ക് കൂട്ടായി എത്തിയത്. രണ്ടു പേരും ചേർന്ന് മെല്ലെ ടീമിനെ മുന്നോട്ടു നയിച്ചു. 23 ഓവറോളം രണ്ടു പേരും ക്രീസിൽ നിന്ന് നൂറിലേറെ റൺ കൂട്ടിച്ചേർത്താണ് മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
261 ൽ രഹാനെ മടങ്ങുമ്പോൾ 129 പന്തിൽ നിന്നും 89 റണ്ണെടുത്താണ് മടങ്ങിയത്. കമ്മിൻസിന്റെ പന്തിൽ ഗ്രീൻ പിടിച്ചാണ് രഹാനെ മടങ്ങിയത്. പിന്നീട്, പത്തുറൺസ് കൂടി ചേർത്തപ്പോഴേയ്ക്കും ഉമേഷ് യാദവ് (5) കമ്മിൻസിന്റെ പന്തിൽ ബൗൾഡായി മടങ്ങിയതോടെ ഇന്ത്യ ഫോളോ ഓൺ വഴങ്ങുമെന്ന് ആരാധകർ ഭയന്നു. എന്നാൽ, താക്കൂർ ഒറ്റയ്ക്ക് നിന്ന് ഇന്ത്യയെ ഫോളോ ഓണിൽ നിന്നും രക്ഷിക്കുകയായിരുന്നു. 294 ൽ ഷാർദൂർ താക്കൂറും മടങ്ങി. 109 പന്തിൽ നിന്നും 51 റണ്ണായിരുന്നു താക്കൂറിന്റെ സമ്പാദ്യം. രണ്ട് റൺ കൂടി സ്കോർ ബോർഡിൽ ചേർത്തപ്പോഴേയ്ക്കും ഷമി കൂടി വീണതോടെ ഇന്ത്യൻ ബാറ്റിംങ് പൂർണമായി. 13 റണ്ണാണ് ഷമി എടുത്തത്. സിറാണ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഓസീസിന് ഇതിനോടകം തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഡേവിഡ് വാർണറും (1), ഖവാജയുമാണ് (13) പുറത്തായത്. വാർണറെ സിറാജ് പുറത്താക്കിയപ്പോൾ, ഖവാജയുടൈ വിക്കറ്റ് ഉമേഷിനാണ്.