മെൽബൺ: ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകളുടെ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ലോകട്വെന്റി 20 മത്സരത്തിലെ ഇന്ത്യ പാക്ക് മത്സരത്തിന് തുടക്കമാകുന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പാക്കിസ്ഥാനെ ബാറ്റിംങിന് അയച്ചു. കഴിഞ്ഞ ഏഷ്യാക്കപ്പ് നോക്കൗട്ട് സ്റ്റേജിലെ തോൽവിയ്ക്കും, കഴിഞ്ഞ ലോകകപ്പിലെ തോൽവിയ്ക്കും പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യയ്ക്ക് ലക്ഷ്യമില്ല.
ഇന്ത്യൻ ടീമിൽ നിന്നും പന്ത് പുറത്തായി എന്നതാണ് ഏറെ നിർണ്ണായകം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇടംകയ്യനായ പന്ത് ഉണ്ടാകില്ല. ബുംറയുടെ അഭാവത്തിൽ ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയുമാകും ഇന്ത്യൻ ബൗളിംങിനെ നയിക്കുക. അക്സർ പട്ടേലും, ഹാർദിക് പാണ്ഡ്യയും ഓൾറൗണ്ടർമാരാകും. ദിനേശ് കാർത്തിക്കാവും വിക്കറ്റിനു പിന്നിൽ നിൽക്കുക. അർഷർദീപ് സിംങാണ് പേസർമാർക്ക് കൂട്ടായി പന്തെറിയുക. ആർ.ആശ്വിനാണ് അക്സറിനു കൂട്ടായ സ്പിന്നർ. ഓപ്പണർമാരായി രോഹിത്തും, കെ.എൽ രാഹുലും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരാടും, സൂര്യകുമാർ യാദവും ഇറങ്ങുന്ന മത്സരത്തിൽ ഇന്ത്യൻ ബാറ്റിംങ് കരുത്തർ തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുവശത്ത് ബാബർ അസമിനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് പേടി സ്വപ്നമായ ഷഹിൻഷാ അഫ്രീദിയാണ് ബൗളിംങിൽ ഇടംകൈ ഭയം ഉയർത്തുന്നത്. ഹാരിസ് റഫൗം നസീം ഷായും, ആസിഫ് അലിയും ബൗളിംങ് ഡിപ്പാർട്ട്മെന്റിലുണ്ട്. മുഹമ്മദ് നവാസും, ഇഫ്ത്തികർ അഹമ്മദും ഹൈദർ അലിയും മധ്യനിരയിൽ കരുത്താകുന്നു. ഷഹദാബ് ഖാനും, ഷാ മസൂദും മുന്നേറ്റത്തിൽ ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കാൻ സാധിക്കുന്ന ബാറ്റർമാരാണ്. ട്വന്റി 20യിൽ ലോക ഒന്നാം നമ്പരുകാരൻ മുഹമ്മദ് റിസ്വാൻ തന്നെയാണ് അസം കഴിഞ്ഞാൽ ഇന്ത്യ പേടിക്കേണ്ട ബാറ്റർ.