ഇന്‍ഡോര്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകളുമായി ഇന്‍ഡോറില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ച.
ആദ്യ ഇന്നിംഗ്സിലെ രണ്ടാം സെഷനില്‍തന്നെ എല്ലാവരും 109 റണ്‍സിന് പുറത്തായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമനും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ നാഥന് ലിയോണുമാണ് ഇന്ത്യയെ കറക്കിവീഴ്ത്തിയത്. എന്നാല്‍ ടീം ഇന്ത്യയുടെ ഈ തകര്‍ച്ചയിലും ചര്‍ച്ചയാകുന്നത് ഇന്ത്യന്‍ ടീം നായകന് രോഹിത് ശര്‍മയുടെ മൂന്ന് പുറത്താകലുകളാണ്. ആദ്യ ഓവറിലെ നാല് പന്തുകള്‍ക്കിടയില്‍ രണ്ടുതവണയാണ് രോഹിത് പുറത്തായത്. എന്നാല്‍ മോശം അമ്ബയറിംഗും റിവ്യൂ ഓസ്ട്രേലിയ കൃത്യമായി ഉപയോഗിക്കാഞ്ഞതും നിമിത്തം രോഹിത് രക്ഷപ്പെടുകയായിരുന്നു.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറിലെ ആദ്യ ബോളില്‍തന്നെ രോഹിത് ഔട്ടായിരുന്നു. സ്റ്റാര്‍ക്കിന്റെ ഔട്ട്സ്വിംഗര്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി ക്യാച്ചെടുത്തു. പന്ത് ബാറ്റില്‍ ഉരസുന്ന ശബ്ദവും ഉണ്ടായിരുന്നു. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും അമ്ബയര്‍ നിതിന്‍ മേനോന് ഔട്ട് വിധിച്ചില്ല. എന്നാല്‍ ഓസീസ് റിവ്യൂ ചെയ്തതുമില്ല. പക്ഷേ പന്ത് എഡ്ജ് ചെയ്തുവെന്ന് അള്‍ട്രാഎഡ്ജില്‍ തെളിഞ്ഞു.
നാലാം പന്തില്‍ രോഹിത് വീണ്ടും വിക്കറ്റിന് മുന്നില്‍ കുടങ്ങി. പക്ഷേ അമ്ബയര്‍ നോട്ടൗട്ട് വിധിച്ചു. ഇത്തവണയും ഓസീസ് റിവ്യൂ എടുത്തില്ല. എന്നാല്‍ ടിവി റിപ്ലേകളില്‍ രോഹിത് പുറത്താണെന്ന് വ്യക്തമായിരുന്നു.
ഒടുവില്‍ മത്സരത്തിലെ ആറാം ഓവറിലാണ് രോഹിത് ശര്‍മ ശരിക്കും പുറത്തായത്. 12 റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ കുഹ്നെമാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി സ്റ്റന്പ് ചെയ്യുകയായിരുന്നു. ഏതായലും മോശം അമ്ബയറിംഗിനെയും റിവ്യൂ എടുക്കത്തതിനെയും വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.