വണ്ടി പെരിയാർ :ആരോഗ്യവിഭാഗം ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിന പക്ഷാചരണ ജില്ലാ തല ഉത്ഘാടനം വണ്ടിപ്പെരിയാറിൽ നടന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് പരിപാടി ഉത്ഘാടനം ചെയ്തു. കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാം. പുരോഗതിയുടെ പുതിയ അധ്യായം രചിക്കാം എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ലോകജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായുള്ള.
ജനസംഖ്യാ ദിന പക്ഷാചരണ ജില്ലാ തല ഉത്ഘാടനമാണ് വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം ഹാളിൽ വച്ച് നടന്നത്. മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി അധ്യക്ഷനായിരുന്നു. ഹെൽത്ത് സൂപ്പർ വൈസർ ഫ്രാൻസീസ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഡി അജിത് . കുട്ടിക്കാനം മരിയൻ കോളജ് പ്രൊഫസർ മുരളീധരൻ ഗ്രാമ പഞ്ചായത്തംഗം ദേവീ ഈശ്വർ . ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.ആർ സുരേഷ് , മഞ്ചു , സന്തോഷ് ,അജയൻ , ഹെഡ് നേഴ്‌സ് . ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കൂടാതെ പീരുമേട് എൽ എച്ച് ഐ സ്‌റ്റൈലയുടെ നേതൃത്വത്തിൽ അംഗൺ വാടി,ആശാ വർക്കർമാർക്കായി ക്ലാസും സംഘടിപ്പിച്ചു.