പുതുപ്പള്ളി : ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി വാകത്താനം ഗ്രാമപഞ്ചായത്തും വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി ഉത്‌ഘാടനംചെയ്തു. യോഗത്തിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീനാ സണ്ണി അധ്യക്ഷയായി.മെഡിക്കൽ ഓഫീസർ ഡോക്ടർ അജിത് മോഹൻ ജോസഫ് ക്ലാസ്സിന് നേതൃത്വം നൽകി.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബീനാ കുന്നത്ത്, സബിത ചെറിയാൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ്യർപേഴ്സൺ അരുണിമ പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോബി വർഗ്ഗീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എ ജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജി അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ ഓഫ് മെഡിക്കൽ സയൻസിലെ അദ്ധ്യാപകരായ രാജേശ്വരി, മെൽവിൻ, മരിയ എന്നിവർ പങ്കെടുത്തു. സ്കൂൾ ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾ ഫ്ലാഷ്മോബ്, റോൾ പ്ലേ, പപ്പറ്റ് ഷോ, പോസ്റ്റർ പ്രദർശനം എന്നിവ അവതരിപ്പിച്ചു.