വേൽവ : ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നും സെമിയിൽ.സിന്ധു കിരീടം നില നിർത്താനാവാതെ പുറത്തായി. ഡച്ച് താരം മാർക്ക് കാൽജോയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോർ: 21-8, 21-7.
ചൈനയുടെ യുൻ പെങ്ങിനെ തോൽപ്പിച്ചാണ് ലക്ഷ്യ സെൻ അവസാന നാലിലൊരാളായത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലക്ഷ്യക്ക് നേരിടേണ്ടിവന്നത്. ആദ്യ ഗെയിം നേടിയ ഇന്ത്യൻ താരത്തെ രണ്ടാം ഗെയിമിൽ യുൻ പെങ്ങ് മുട്ടുകുത്തിച്ചു. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ലക്ഷ്യ വിജയം പിടിച്ചെടുത്തു. സ്കോർ: 21-15, 15-21, 22-20.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ഒന്നാം സീഡ് തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ പരാജയം. പരാജയത്തോടെ കിരീടം നിലനിർത്തുക എന്ന സിന്ധുവിന്റെ സ്വപ്നമാണ് വിഫലമായത്.