ലോകകപ്പില്‍ ബംഗ്ലാദേശ് അപകടകരമായ ഒരു ടീമായിരിക്കും ; ക്യാപ്റ്റൻ ഷാകിബ് അല്‍ ഹസന്‍

സ്പോർട്സ് ഡെസ്ക്ക് : ഐ.സി.സി ഏകദിന ലോകകപ്പില്‍ എതിര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍.ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യക്കെതിരെയുള്ള വിജയത്തിന് പിന്നാലെയാണ് ഷാകിബ് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ലോകകപ്പില്‍ തങ്ങള്‍ അപകടകാരികളായ ടീമായിരിക്കുമെന്നാണ് ഷാകിബിന്റെ മുന്നറിയിപ്പ്.

Advertisements

ഞങ്ങള്‍ക്ക് മികച്ച ഒരു ടീമുണ്ട്. കളിക്കാര്‍ക്ക് പരിക്ക് പറ്റുന്നതും താരങ്ങള്‍ വന്നുപോവുന്നതും ഞങ്ങളെ ബാധിച്ചിട്ടില്ല. ഞങ്ങള്‍ ലോകകപ്പില്‍ അപകടകരമായ ഒരു ടീമായിരിക്കും’, ഷാകിബ് പറഞ്ഞു. ‘അധികം കളിക്കാത്ത കളിക്കാര്‍ക്ക് ഞങ്ങള്‍ അവസരം നല്‍കി. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം സ്പിന്നര്‍മാര്‍ ഇവിടെ വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു’, ഷാകിബ് കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ ബൗളിങ്ങിലെ പ്രധാന താരങ്ങളായ ബഡോത്ത് ഹൊസൈന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ എന്നിവര്‍ പരിക്ക് പറ്റി പുറത്തുപോയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനെതിരെ വിജയിച്ച ബംഗ്ലാദേശ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും പാകിസ്ഥാനോടും കാലിടറുകയായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത് ടീമിന് കൂടുതല്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്.

Hot Topics

Related Articles