മുംബൈ : ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയെ നിയമിച്ചു. 1992 മുതല്‍ 2000 വരെ ഇന്ത്യക്കായി 196 ഏകദിനങ്ങളില്‍ കളിച്ച ജഡേജ 37.47 ശരാശരിയില്‍ ആറ് സെഞ്ചുറിയും 30 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5359 റണ്‍സ് ജഡേജ നേടിയിട്ടുണ്ട്.
ഇക്കാലയളവില്‍ 15 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച ജഡേജ നാല് അര്‍ധസെഞ്ചുറി അടക്കം 576 റണ്‍സും നേടി. 2015ലെ ഏകദിന ലോകകപ്പില്‍ അരങ്ങേറിയ അഫ്ഗാന്‍ സ്കോട്‌ലന്‍ഡിനെതിരെ ഒരു ജയം മാത്രമാണ് നേടിയത്. 2019ലെ ലോകകപ്പിലാകട്ടെ ഒൻപത് മത്സരങ്ങളും തോറ്റു. ഇന്ത്യക്കെതിരായ മത്സരത്തില്‍ അഫ്ഗാന്‍ വിജയത്തിന് അടുത്തെത്തിയെങ്കിലും മുഹമ്മദ് ഷമിയുടെ ഡെത്ത് ഓവറിനു മുന്നില്‍ തോറ്റു. ഈ ലോകകപ്പില്‍ ഒക്ടോബര്‍ ഏഴിന് ധര്‍മശാലയില്‍ ബംഗ്ലാദേശിനെതിരെ ആണ് അഫ്ഗാനിസ്ഥാന്‍റെ ആദ്യ മത്സരം.11 ന് ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഫ്ഗാനിസ്ഥാൻ ലോകകപ്പ് ടീം: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖില്‍, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാൻ, എഫ്. എഫ്. അബ്ദുല്‍ റഹ്മാൻ, മുജീബ് ഉര്‍ റഹ്മാൻ, എഫ്, നവീൻ ഉള്‍ ഹഖ്.
റിസര്‍വ് താരങ്ങള്‍: ഗുല്‍ബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്റഫ്, ഫരീദ് അഹമ്മദ് മാലിക്.