ലോകകപ്പിലെ എല്‍-ക്ലാസിക്കോ നാളെ ; ഇന്ത്യ പാക് പോരാട്ടത്തിന്റെ ആവേശത്തിൽ ആരാധകർ

അഹമ്മദാബാദ് : ലോക ക്രിക്കറ്റില്‍ എല്‍-ക്ലാസിക്കോ ഏതാണെന്ന് ചോദിച്ചാല്‍ ഒരു ക്രിക്കറ്റ് പ്രേമിക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല.ആവേശം പരകോടിയിലെത്തുന്ന ഈ വൈരത്തിന് പതിറ്റാണ്ടുകളുടെ കഥപറയാനുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ മേല്‍കോയ്മയ്‌ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇതുവരെ പാകിസ്താന് കഴിഞ്ഞിട്ടില്ല. ഇത്തവണ അതിന് കച്ചമുറുക്കിയെത്തുന്ന പാകിസ്താന് മറികടക്കേണ്ടത് നിരവധി വെല്ലുവിളികളാണ്.

Advertisements

ഇന്ത്യയുടെ ഡെഡ്‌ലി ബാറ്റിംഗ് നിര ഒന്നാകെ ഫോമിലാണ്. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയുമായി ഹിറ്റ്മാന്‍ ഉഗ്രന്‍ ടച്ചിലാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ രണ്ടുമത്സരത്തിലും അര്‍ദ്ധ ശതകം നേടിയ കിംഗും അപാര ഫോമില്‍. ഇഷാന് പകരം ഗില്‍ മടങ്ങിയെത്തുമ്ബോള്‍ ബാറ്റിംഗ് നിരയുടെ കരുത്ത് പതിന്മടങ്ങാകും. മദ്ധ്യനിരയില്‍ രാഹുലും ശ്രേയസും ജഡേജയും ഹാര്‍ദിക്കും കൂടി ഫോമിലെത്തിയാല്‍ ഇന്ത്യ മോദി സ്‌റ്റേഡിയത്തിന് തീപിടിപ്പിക്കും.

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വന്നാല്‍ ബുംറയും സിറാജും നയിക്കുന്ന പേസ് നിര ഏപ്പോഴുള്ളതിനെക്കാലും ഒരുപടി മുന്നില്‍. ലോകകപ്പില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് മറ്റൊരു ഘടകമാണെങ്കിലും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന നിരയെന്നത് ഉറപ്പ്. ഓസ്‌ട്രേലിയയെ ചുരുട്ടുക്കൂട്ടിയ സ്പിന്നന്‍ നിര ഏറെ ഭദ്രം. സസ്‌പെന്‍സ് നിലനില്‍ക്കുന്നത് ആരോക്കെ അവസാന ഇലവനില്‍ വരുമെന്നതില്‍ മാത്രം. ഇനി ആശങ്കയുടെ കാര്യമെടുത്താല്‍ മണിക്കൂറില്‍ 145-ന് കിലോ മീറ്ററിന് മുകളില്‍പന്തെറിയുന്ന ഇടം കൈയ്യന്‍ ബൗളര്‍മാര്‍ എപ്പോഴും ഇന്ത്യന്‍ മുന്‍നിരയ്‌ക്ക് വെല്ലുവിളിയായിട്ടുണ്ട്. 

അതൊരു കടമ്പയാണെന്ന് പറയേണ്ടി വരുമെങ്കിലും ഏഷ്യാ കപ്പില്‍ ഇന്ത്യയിത് മറികടന്നിരുന്നു. മൊട്ടേരയില്‍ അത് കണ്ടുതന്നെ അറിയണം. ബദ്ധവൈരികളുടെ കാര്യമെടുത്താല്‍ എല്ലാകാലത്തും പാകിസ്താന് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു വെല്ലുവിളിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരുടെ എറ്റവും വലിയ ആശങ്കയും അതുതന്നെയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും എതിരാളികള്‍ 40 ഓവര്‍ പിന്നിടും മുമ്ബേ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇതില്‍ ശ്രീലങ്ക 345 റണ്‍സാണ് രണ്ടാം മത്സരത്തില്‍ അടിച്ചെടുത്തത്. ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിക്കപ്പെടുന്ന ഷഹീന്‍ അഫ്രീദി നയിക്കുന്ന ബൗളിംഗ് നിരയ്‌ക്ക് പരിമിതികളേറെയുണ്ട്. ഹരീസ് റൗഫും നസീം ഷായ്‌ക്ക് പകരമെത്തിയ ഹസന്‍ അലിയും ശരാശരി പ്രകടനങ്ങളിലൊതുങ്ങുന്നു. അഫ്രീദിക്ക് ഫോം കണ്ടെത്താനാവാത്തതും തലവേദനയാണ്. മീഡിയം പേസറായ മുഹമ്മദ് നവാസും സ്പിന്നര്‍മാരായ ഷാദാബ് ഖാനും ഇഫ്തീഖര്‍ അഹമ്മദും ഇപ്പോഴും നനഞ്ഞ പടക്കങ്ങളാണ്.

ബാറ്റിംഗ് നിര നയിക്കുന്നത് ബാബറാണെങ്കിലും താരം ഇപ്പോഴും രണ്ടക്കം കടക്കാന്‍ പാടുപെടുന്നു. പാകിസ്താന്‍ നേടുന്ന റണ്‍സിന്റെ പകുതിയിലധികവും സ്‌കോര്‍ ചെയ്യുന്നത് റിസ്വാനാണ്. താരത്തില്‍ തന്നെയാണ് പാക് പ്രതീക്ഷകളും. ശ്രീലങ്കയ്‌ക്കെതിരെ ഫോമിലെത്തിയ അബ്ദുള്ള ഷഫീഖും സൗദ് ഷക്കീലും പാക് നിരയ്‌ക്ക് മുതല്‍ കൂട്ടാണ്. ഇമാം ഉള്‍ഹഖും ഓള്‍റൗണ്ടര്‍ ഇഫ്തീഖറും ഫോമിലായാല്‍ ആരെയും വെല്ലുവിളിക്കാന്‍ പോന്നൊരു ടീമാകും അവര്‍.

ഉദ്ഘാടനമത്സരത്തില്‍ റണ്ണൊഴുകിയ പിച്ചാണ് ചിരവൈരികളെയും കാത്തിരിക്കുന്നത്. ഒന്നര ലക്ഷത്തോളം കാണികള്‍ ഉയര്‍ത്തുന്ന ആരവങ്ങളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച്‌ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരു വിജയമെന്ന സ്വപ്‌നമാണ് പാക്‌നിരയ്‌ക്കുള്ളത്. ലോകക്രിക്കറ്റില്‍ ഇതുവരെ 134 മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നപ്പോള്‍ 73 എണ്ണത്തില്‍ പാകിസ്താനും 56 മത്സരങ്ങളില്‍ ഇന്ത്യയും വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ ഫലമില്ലാതായി. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഏഴ് തവണയും പാകിസ്താന് അടിയറവ് പറഞ്ഞു. ഇനി എട്ടാം തവണ…

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.