ഏതെങ്കിലും ഒരു ടീമിനെ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചല്ല ഞങ്ങളുടെ പദ്ധതികള്‍ ; ഇന്ത്യ മാത്രമല്ല മറ്റ് എട്ട് ടീമുകള്‍ കൂടി ലോകകപ്പിനുണ്ട് അവരെയെല്ലാം തോൽപ്പിക്കണം ; ബാബർ അസം

കറാച്ചി: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോലകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് മാത്രമല്ല പാക്കിസ്ഥാന്‍റെ ലക്ഷ്യമെന്ന് പാക് നായകന്‍ ബാബര്‍ അസം. ഇന്ത്യ മാത്രമല്ല ലോകകപ്പില്‍ വേറെയും എട്ട് ടീമുകളുണ്ടെന്നും ഇവരെയെല്ലാം തോല്‍പ്പിച്ചാലെ ഫൈനലില്‍ എത്താനാവു എന്നും ബാബര്‍ അസം പറഞ്ഞു.

Advertisements

132000 പേര്‍ക്കിരിക്കാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15നാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് പോകുന്നത്. ഇന്ത്യക്കെതിരെ കളിക്കാന്‍ മാത്രമല്ല. ഏതെങ്കിലും ഒരു ടീമിനെ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചല്ല ഞങ്ങളുടെ പദ്ധതികള്‍. ഇന്ത്യ മാത്രമല്ല, മറ്റ് എട്ട് ടീമുകള്‍ കൂടി ലോകകപ്പിനുണ്ട്. ഇവരെയെല്ലാം തോല്‍പ്പിച്ചാലെ ഞങ്ങള്‍ക്ക് ഫൈനലില്‍ എത്താനാവു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ ഒരു ലക്ഷത്തോളം കാണികള്‍ക്ക് മുമ്ബില്‍ കളിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നും ബാബര്‍ പറഞ്ഞു. വേദി ഏതായാലും ഞങ്ങള്‍ കളിക്കും. എല്ലാ രാജ്യത്തും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ബാബര്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കായി കൊളംബോയിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ടീമുള്ളത്. രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുശേഷം ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടക്കുന്ന ഏഷ്യാകപ്പിലും പാക്കിസ്ഥാന്‍ കളിക്കും. പാക്കിസ്ഥാനില്‍ കളിക്കാനാവില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ഹൈബ്രിഡ് മോഡലിലാണ് ഏഷ്യാ കപ്പ് നടത്തുന്നത്. ഇന്ത്യക്കെതിരെ ഒഴികെയുള്ള ഇന്ത്യക്കെതിരെ ഒഴികെയുള്ള പാക്കിസ്ഥാന്‍റെ മത്സരങ്ങള്‍ പാക്കിസ്ഥാനിലാണ് നടക്കുക.

പാക് ടീമിന് ലോകകപ്പില്‍ കളിക്കാനായി ഇന്ത്യയിലേക്ക് പോകാന്‍ പാക് സര്‍ക്കാര്‍ ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ല. ഈ ആഴ്ചയോടെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സുരക്ഷാപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഹമ്മദാബാദില്‍ കളിക്കാന്‍ പാക്കിസ്ഥന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കളിക്കാമെന്ന് സമ്മതിക്കുകയായിരുന്നു

Hot Topics

Related Articles