സ്പോർട്സ് ഡെസ്ക്ക് : ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് വിജയ തുടക്കം. ഹൈദരബാദില്‍ നെതര്‍ലൻഡ്സിനെതിരെ നടന്ന മത്സരത്തില്‍ 81 റണ്‍സിനായിരുന്നു ബാബര്‍ അസമിൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തില്‍ പാകിസ്ഥാൻ ഉയര്‍ത്തിയ 287 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലൻഡ്സിന് 41 ഓവറില്‍ 205 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 67 പന്തില്‍ 4 ഫോറും ഒരു സിക്സും ഉള്‍പ്പടെ 52 റണ്‍സ് നേടിയ വിക്രംജിത് സിങ്, 68 പന്തില്‍ 6 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 67 റണ്‍സ് നേടിയ ബാസ് ഡെ ലീഡ് എന്നിവര്‍ മാത്രമാണ് നെതര്‍ലൻഡ്സ് നിരയില്‍ തിളങ്ങിയത്.
പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും ഹസൻ അലി രണ്ട് വിക്കറ്റും നേടി നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 52 പന്തില്‍ 68 റണ്‍സ് നേടിയ സൗദ് ഷക്കീല്‍, 75 പന്തില്‍ 68 റണ്‍സ് നേടിയ മൊഹമ്മദ് റിസ്വാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോര്‍ നേടിയത്. 38 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മത്സരത്തില്‍ പാകിസ്ഥാൻ തിരിച്ചെത്തിയത്. മൊഹമ്മദ് നവാസ് 39 റണ്‍സും ഷദാബ് ഖാൻ 32 റണ്‍സും നേടിയപ്പോള്‍ ക്യാപ്റ്റൻ ബാബര്‍ അസമിന് 18 പന്തില്‍ 5 റണ്‍സ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെതര്‍ലൻഡ്സിനായി ബാസ് ഡി ലീഡ് നാല് വിക്കറ്റും അക്കര്മാൻ രണ്ട് വിക്കറ്റും നേടി. നാളെ ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരത്തില്‍ ധര്‍മ്മശാലയില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹിയില്‍ സൗത്താഫ്രിക്ക ശ്രീലങ്കയെയും നേരിടും.