ഏകദിന ലോകകപ്പ് ! പോയിന്റ് റാങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടി ; ഓസീസിനെ വീഴ്ത്തിയ ദക്ഷിണാഫ്രിക്ക ഒന്നാമത് ; ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മുൻപ് പോയിന്റ് റാങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്‌ട്രേലിയ വമ്പന്‍ തോല്‍വി വഴങ്ങിയതാണ് കാരണം.അതേസമയം ഇന്ത്യക്ക് ഒന്നാം റാങ്ക് നേടണമെങ്കില്‍ കുറച്ച്‌ ബുദ്ധിമുട്ടേണ്ടി വരും. ദക്ഷിണാഫ്രിക്കയാണ് പുതുക്കിയ റാങ്കിംഗില്‍ ഒന്നാമതുള്ളത്. ഓസീസിനെ 134 റണ്‍സിന് വീഴ്ത്തിയതും, 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തതുമാണ് അവരുടെ ഈ നേട്ടത്തിന് കാരണം. ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയതോടെ ഇന്ത്യ രണ്ടാം സ്ഥാനം നഷ്ടമാവുകയായിരുന്നു. 

Advertisements

ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡാണ്. ഈ മൂന്ന് ടീമുകള്‍ക്കും ഒരേ പോയിന്റാണ്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ വീണ്ടും പിന്നില്‍ പോവുകയായിരുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, എന്നിവര്‍ രണ്ട് മത്സരങ്ങളാണ് കളിച്ചത്. അതില്‍ രണ്ടും ജയിച്ചതോടെ ഇവര്‍ക്കെല്ലാം നാല് പോയിന്റാണ് ഉള്ളത്. പാകിസ്താനും നാല് പോയിന്റുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

+2.360 ആണ് ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ്. രണ്ടിന് മുകളില്‍ മറ്റൊരു ടീമിനും റണ്‍റേറ്റില്ല. ആദ്യ കളിയില്‍ 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ദക്ഷിണാഫ്രിക്ക, ഓസീസിനെതിരെ മുന്നൂറ് റണ്‍സിന് മുകളിലും അടിച്ചെടുത്തു. രണ്ട് മത്സരത്തിലും നൂറിലേറെ റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു.

ഇതോടെയാണ് മികച്ച റണ്‍റേറ്റ് അവര്‍ സ്വന്തമാക്കിയത്. കിവീസ് +1.958 റണ്‍റേറ്റുമായി രണ്ടാം സ്ഥാനത്തെത്തി. 

ഒന്നാം സ്ഥാനം ന്യൂസിലന്‍ഡിന് നഷ്ടമാവുകയും ചെയ്തു. ബംഗ്ലാദേശിനെതിരെ അവര്‍ വിജയിച്ചാല്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്താം.ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും പ്ലസ് റണ്‍റേറ്റുണ്ട്. +1.500 ആണ് ഇന്ത്യയുടെ റണ്‍റേറ്റ്. ഇന്ത്യക്ക് നാളെ നടക്കുന്ന പാകിസ്താനെതിരായ മത്സരം വളരെ നിര്‍ണായകമാണ്. ഇതില്‍ വമ്പന്‍ വിജയം നേടാനായാല്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാം. ഒന്നാം സ്ഥാനത്തെത്തണമെങ്കില്‍ ഇന്ത്യ വമ്പന്‍ ജയം തന്നെ നേടേണ്ടി വരും. അതോടൊപ്പം ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ പരാജയപ്പെടന്‍ കൂടി ആഗ്രഹിക്കേണ്ടി വരും. നിലവിലെ ഫോമില്‍ ദക്ഷിണാഫ്രിക്കയോ, ന്യൂസിലന്‍ഡോ പരാജയപ്പെടാന്‍ സാധ്യതയില്ല. അതുകൊണ്ട് പരസ്പരമുള്ള പോരാട്ടത്തിലായിരിക്കും ആര്‍ക്കാണ് കൂടുതല്‍ കരുത്തെന്ന് മനസ്സിലാക്കാനാവുക.

അതേസമയം നാലാം സ്ഥാനത്തുള്ള പാകിസ്താന് +0.927 ആണ് നെറ്റ് റണ്‍റേറ്റ്. പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ മുന്നിലേക്ക് കയറാനുള്ള അവസരമുണ്ട്. അഹമ്മദാബാദിലാണ് മത്സരം. പത്ത് ടീമുകളും പരസ്പരം കളിച്ച ശേഷം അതില്‍ മുന്നിലെത്തുന്ന നാല് ടീമുകളാണ് സെമിയിലേക്ക് പ്രവേശിക്കുക. അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. രണ്ട് പോയിന്റാണ് അവര്‍ക്കുള്ളത്.

ഓരോ ജയവും തോല്‍വിയുമാണ് അവര്‍ക്കുള്ളത്. ബംഗ്ലാദേശ് ആറാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയ, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് ഇതുവരെ ജയം നേടാനായിട്ടില്ല. ഇവര്‍ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. മൈനസ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.