സ്പോർട്സ് ഡെസ്ക്ക് : കുട്ടി ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ 12 മത്സരങ്ങൾ അവസാനിക്കാനിരിക്കെ അപ്രതീക്ഷിത മത്സര ഫലങ്ങളാണ് പുറത്ത് വരുന്നത്. അതിവേഗ ക്രിക്കറ്റിൽ താര ബാഹുല്യം കൊണ്ട് തുടക്കം തന്നെ പ്രശംസയേറ്റ് വാങ്ങിയ പല വമ്പൻമാരും സെമി കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.
എന്നാൽ വിപ്ലവകരമായ അട്ടിമറിയിലൂടെ പല ചെറിയ ടീമികളും തങ്ങളുടെ ഇടം എഴുതിച്ചേർത്തതിലൂടെ പല കൊമ്പൻ മാർക്കും തലവേദനയായി മാറുകയായിരുന്നു. പോയിന്റ് ടേബിൾ പരിശോധിച്ചാൽ ഗ്രൂപ്പ് 1 ൽ ന്യൂസിലാന്റ് , ഇംഗ്ലണ്ട് , ഓസ്ട്രേലിയ ടീമുകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. 3 ടീമുകൾക്കും ഓരോ മത്സരം കൂടി നടക്കാനിരിക്കെ അവസാന മത്സരത്തെ ആശ്രയിച്ചാകും ആർക്ക് സെമിയിലെത്താനാവും എന്ന് പറയാൻ കഴിയുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രൂപ്പ് 2 ൽ ഇന്ത്യ, ദ ആഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് യഥാക്രമം സ്ഥാനങ്ങളിൽ . ഇന്ത്യയ്ക്കും , ബംഗ്ലാദേശിനും ഓരോ മത്സരങ്ങൾ വീതവും ദ ആഫ്രിക്കക്ക് 2 മത്സരവുമാണ് ശേഷിക്കുന്നത്. ഗ്രൂപ്പ് 1 ൽ കാര്യങ്ങൾ പ്രവചനാതീതമാണെങ്കിൽ ഗ്രൂപ്പ് 2 ൽ ഇന്ത്യയും ദ ആഫ്രിക്കയും ഏതാണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. അത്ഭുതങ്ങൾ അട്ടിമറികൾ സംഭവിച്ചാൽ ബംഗ്ലാദേശിനും സാധ്യത തള്ളിക്കളയാനാകില്ല.
പോയിന്റ് ടേബിൾ കാണാം