സ്പോർട്സ് ഡെസ്ക്ക് : ആദ്യ കളിയില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകര്‍ത്തുവിട്ട ന്യൂസിലൻഡിന് ലോകകപ്പില്‍ ഇന്ന് രണ്ടാം മത്സരം. ദുര്‍ബലരായ നെതര്‍ലൻഡ്സാണ് കിവികളുടെ എതിരാളികള്‍. പരിക്കേറ്റ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ഇന്നും ന്യൂസിലൻഡ് നിരയിലുണ്ടാകില്ല.
ടോം ലതാം തന്നെയാകും ടീമിനെ നയിക്കുക. വില്യംസണ് സുഖംപ്രാപിച്ചു വരുന്നതായും ഫീല്ഡിങ്ങിനിറങ്ങുന്നത് അദ്ദേഹത്തിന് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും മുഖ്യപരിശീലകൻ ഗാരി സ്റ്റഡ് പറഞ്ഞു. അടുത്ത മത്സരം കളിക്കാനാകുമെന്നാണ് പ്രതീക്ഷ. വെറ്ററൻ പേസറായ ടിം സൗത്തിയും ഇന്ന് കളിക്കില്ല. മറ്റൊരു പേസറായ ലോക്കി ഫെര്ഗൂസൻ ഫിറ്റ്നസ് ടെസ്റ്റ് കടമ്പ കടന്നതിനാല്‍ ഇന്ന് പന്തെറിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ കളിയില്‍ ഒൻപത് വിക്കറ്റിന് 282 റണ്‍സ് നേടിയ ഇംഗ്ലണ്ടിനെതിരെ അനായാസമായാണ് കിവികള്‍ ജയിച്ചത്. 36.2ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. സെഞ്ച്വറിയടിച്ച ഡെവണ്‍ കോണ്‍വേയും രചിൻ രവീന്ദ്രയും ഫോം തുടരുമെന്നാണ് പ്രതീക്ഷ.
പാകിസ്താനെതിരെ പൊരുതിയ ശേഷം 81റണ്‍സിന് കീഴടങ്ങിയ നെതര്‍ലൻഡ്സ് പവര്‍പ്ലേയില്‍ പാകിസ്താന്റെ മൂന്ന് ബാറ്റര്‍മാരെ പുറത്താക്കിയിരുന്നു. ബാറ്റിങ്ങില്‍ വിക്രംജിത്തും ബാസ് ഡി ലീഡും അര്‍ധ സെഞ്ച്വറിയും നേടി. മധ്യനിരക്ക് സ്ഥിരതയില്ലാത്തതാണ് ഡച്ചുകാരുടെ പ്രധാന ദൗര്‍ബല്യം. ക്യാപ്റ്റൻ സ്കോട്ട് എഡ്വേഡ്സ് കഴിഞ്ഞ നാല് മത്സരങ്ങളിലും 30 റണ്‍സ് പോലും നേടിയിട്ടില്ല. ഏകദിനത്തില്‍ ഇരുടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം കിവികള്‍ക്കായിരുന്നു