മുംബൈ : വീണ്ടും ഒരു ലോകകപ്പ് പ്രതീക്ഷകളുമായാണ് ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് എതിരായി കളിക്കാനിറങ്ങുന്നത്. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് ഓസ്ട്രേലിയ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 49.4 ഓവറില്‍ 212 റണ്‍സില്‍ ഒതുക്കിയശേഷം 47.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു ഓസീസ്. ഞായറാഴ്ച അഹമ്മദാബാദില്‍ ഫൈനല്‍ നടക്കുമ്ബോള്‍ എല്ലാവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് നടി രേഖ ഭോജ്. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം കപ്പെടുത്താല്‍ വിശാഖ പട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടി നടക്കുമെന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് നടിക്ക് നേരെ ഉയരുന്നത്. സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കമാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. വിമര്‍ശനം കടുത്തതോടെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേഹവും പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നാണ് നടി പിന്നീട് വ്യക്തമാക്കിയത്. തെലുങ്കിലെ ചില സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രേഖ. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് താരം ആദ്യം സിനിമയിലേക്ക് എത്തുന്നത്. തെലുങ്കിലെ നടിമാര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും താരം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് പങ്കുവയ്ക്കാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ആദ്യ സെമിഫൈനലില്‍ ന്യൂസിലാൻഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 397/4 എന്ന കൂറ്റൻ സ്കോര്‍ ഉയര്‍ത്തിയ ഇന്ത്യയ്ക്ക്മുന്നില്‍ 48.5 ഓവറില്‍ 327 റണ്‍സെടുക്കാനേ കിവികള്‍ക്ക് കഴിഞ്ഞുള്ളൂ. പല സ്പെല്ലുകളിലായി ഏഴുവിക്കറ്റുകള്‍ നേടിയ പേസര്‍ ഷമിയാണ് കിവികളുടെ ചേസിംഗ് ചിറകൊടിച്ചുകളഞ്ഞത്. സെഞ്ച്വറികള്‍ നേടിയ വിരാട് കൊഹ്‌ലിയുടെയും (117) ശ്രേയസ് അയ്യരുടെയും (105), അര്‍ദ്ധസെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും 47 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെയും 39 റണ്‍സടിച്ച കെ.എല്‍ രാഹുലിന്റെയും മികച്ച ബാറ്റിംഗാണ് ഇന്ത്യയെ ഉഗ്രൻ സ്കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ കിവീസിനായി സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ (134)പൊരുതിയെങ്കിലും ഷമിയുടെ ഉജ്ജ്വലപ്രകടനത്തെ വെല്ലാനായില്ല.