മുംബൈ : ബുധനാഴ്ച നടക്കുന്ന ലോകകപ്പ് സെമിഫൈനലിന്റെ അവസാന നാല് മത്സരങ്ങളിലൊന്നില് ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ബൗളര്‍മാരെ സംബന്ധിച്ച് വാങ്കഡെ ”ടഫ്ഫ്’ ആയ വേദിയാണ് അതിനാല് കിവീസിനെ ജയിക്കാന് ആതിഥേയരായ ഇന്ത്യ ‘ഏര്ലി വിക്കറ്റുകള്’ നേടാന് ശ്രമിക്കണം എന്ന് ഇന്ത്യൻ ഇടംകൈയ്യൻ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഞായറാഴ്ച പറഞ്ഞു. “ബൗള്‍ ചെയ്യാൻ ബുദ്ധിമുട്ടുള്ള വേദിയാണിത്. ഇതിലെ ബൗണ്‍സ് എന്നത് സത്യമാണ്, ബാറ്റ്സ്മാൻമാര്‍ പലപ്പോഴും അവിടെയാണ് ആധിപത്യം പുലര്‍ത്തുന്നത്. എന്നാല് ടി20യില്‍ നിന്ന് വ്യത്യസ്തമായി, ബൗളര്‍മാര്‍ക്ക് കളിയിലേക്ക് തിരിച്ചു വരാൻ ധാരാളം സമയമുണ്ട്,” നെതര്‍ലൻഡ്സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ലീഗ് മത്സരങ്ങള്‍ എല്ലാം വിജയകരമായി ഇന്ത്യ പൂര്‍ത്തിയാക്കിയ ശേഷം സംസാരിച്ച കുല്‍ദീപ് പറഞ്ഞു. “എന്നാല്‍ അതെ, കളിയുടെയും എതിരാളികളുടെയും മുകളില്‍ എത്താൻ നിങ്ങള്‍ക്ക് രണ്ട് ഏര്ലി വിക്കറ്റുകള്‍ ആവശ്യമാണ്.”2019ല്‍ കിവീസ് 18 റണ്‍സിന് ജയിച്ച മാഞ്ചസ്റ്ററിലെ സെമിഫൈനലിന്റെ ആവര്‍ത്തനമായിരിക്കും ന്യൂസിലൻഡിനെതിരായ മത്സരം.
“2019 ലെ സെമിഫൈനല്‍ നാല് വര്‍ഷം മുമ്ബായിരുന്നു. അതിനു ശേഷം ഞങ്ങള്‍ ധാരാളം ഉഭയകക്ഷി പരമ്ബരകള്‍ കളിച്ചിട്ടുണ്ട്, ഞങ്ങള്‍ക്ക് (ഇന്ത്യയിലെ) സാഹചര്യങ്ങള്‍ അറിയാം, അവര്ക്കും അങ്ങനെ തന്നെ. ഞങ്ങളുടെ തയ്യാറെടുപ്പ് മികച്ചതായിരുന്നു, ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ച വക്കാന് ഞങ്ങള്‍ക്ക് കഴിഞ്ഞു. അതിനാല്‍, അടുത്ത മത്സരത്തിലും ഞങ്ങള്‍ അതേ പോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. 4.15 എന്ന മികച്ച ഇക്കോണമി റേറ്റില്‍ ഒമ്ബത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ഇന്ത്യയുടെ സ്പിൻ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. നോക്കൗട്ട് മത്സരത്തിന്റെ സമ്മര്‍ദങ്ങളിലേക്ക് അധികം കടക്കാതെ, തന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്നതിലായിരിക്കും ശ്രദ്ധയെന്ന് കുല്‍ദീപ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞാൻ എന്റെ താളത്തിലും ശക്തിയിലും വര്ക്ക് ചെയ്യുകയും ബാറ്റ്സ്മാൻ എന്നെ എങ്ങനെ നേരിടാന് ശ്രമിക്കുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കഴിയുന്നത്ര നല്ല ലെങ്ത് ഏരിയയില്‍ പന്ത് ലാന്ഡ് ചെയ്യിക്കുക എന്നതാണ് എന്റെ ലക്ഷ്യം. വിക്കറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ആ പ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത മത്സരത്തിലും ഇങ്ങനെ തന്നെയാവണം എന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാങ്കഡെ തനിക്ക് ഏറെ പ്രിയപ്പെട്ട വേദിയാണെന്നും തന്നെ ഒരു ക്രിക്കറ്ററാക്കുന്നതില്‍ വാങ്കഡെയില്‍ നിന്നുള്ള അനുഭവങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ മുന്പൊരു അവസരത്തില് പറഞ്ഞിരുന്നു.
‘വാങ്കഡെ ഒരു സ്പെഷല്‍ വേദിയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വേദി. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇന്ന് ഞാൻ എന്താണോ, അതിലേക്ക് അതിലേക്ക് എന്നെ നയിച്ചത് വാങ്കഡെയില്‍ നിന്നുള്ള അനുഭവങ്ങളാണ്. മുംബൈയിലുള്ളവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ ആര്‍പ്പുവിളികള്‍ ഏറെ ഊര്‍ജം പകരുന്നതാണ്.’ രോഹിത് ശര്‍മ സോഷ്യല് മീഡിയയില് കുറിച്ചു.